മന്ത്രം പഠിപ്പിക്കാമെന്ന് പറഞ്ഞ് ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമം; യത്തീംഖാന നടത്തിപ്പുകാരൻ അറസ്റ്റിൽ
കൊല്ലം: ചടയ മംഗലത്ത് പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. യത്തീംഖാന നടത്തിപ്പുകാരനായ നിസാമുദ്ദീൻ ആണ് അറസ്റ്റിലായത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.

17 കാരനായ ആൺകുട്ടിയെയാണ് ഇയാൾ പീഡിപ്പിക്കാൻ ശ്രമിച്ചത്. മന്ത്രം പഠിപ്പിക്കാമെന്ന് പറഞ്ഞ് മസ്ജിദിലെ ശുചി മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ഇയാൾ കുട്ടിയുടെ സ്വകാര്യഭാഗങ്ങളിൽ സ്പർശിക്കുകയായിരുന്നു. സംഭവം അറിഞ്ഞ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്.
17 കാരന്റെ പരാതിയിൽ ചടയമംഗം പോലീസാണ് നിസാമുദ്ദീനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്.