Main Banner

പൊന്നാനിയിൽ വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടിയ പ്രതി അറസ്റ്റിൽ

മലപ്പുറം: ഓട്ടോറിക്ഷ ഡ്രൈവറെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. പൊന്നാനി കുറ്റിക്കാട് സ്വദേശി മൂലക്കൽ ഹൗസിൽ ജംഷീറാ (32)ണ് പിടിയിലായത്. പ്രതിയുമായി പൊലീസ് സംഭവസ്ഥലത്ത് തെളിവെടുപ്പ് നടത്തി.

1 st paragraph

വാക്കുതർക്കം പരിഹരിക്കാനെത്തിയ ഓട്ടോറിക്ഷ ഡ്രൈവറെ കാറിലെത്തിയ സംഘം കത്തികൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ച സംഭവത്തിലാണ് ഒളിവിലായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിലായിരുന്ന ഇയാൾ തൃശൂർ, പെരിന്തൽമണ്ണ എന്നിവിടങ്ങളിൽ പോയ ശേഷം പൊന്നാനിയിലെത്തി വെളിയങ്കോട്ടെ ബന്ധു വീട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പൊന്നാനി സിഐ വിനോദ് വലിയാറ്റൂർ, എസ്‌ഐ കൃഷ്ണ ലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്.

2nd paragraph

തുടർന്ന് അക്രമം നടന്ന ചന്തപ്പടിയിലെ സംഭവ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി.സംഭവത്തിന് ശേഷം പ്രതി മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്തെങ്കിലും ഇയാളെ നിരീക്ഷിച്ചതിന് ശേഷമാണ് പിടികൂടിയത്. പൊന്നാനി ചന്തപ്പടിയിൽ വെള്ളിയാഴ്ച രാത്രി എട്ടോടെയുണ്ടായ അക്രമത്തിൽ ഓട്ടോ റിക്ഷ ഡ്രൈവർ കടവനാട് പറങ്കി വളപ്പ് സ്വദേശി കവളങ്ങാട്ട് നരേഷി (40) ന് ഗുരുതര പരിക്കേറ്റിരുന്നു.

നരിപ്പറമ്പ് സ്വദേശികളായ യുവാക്കൾ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ എതിർദിശയിൽ നിന്നും വന്ന കാറിടിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കമാണ് കത്തികുത്തിൽ കലാശിച്ചത്. വാക്കുതർക്കം ചോദ്യം ചെയ്ത നരേഷിനെ കാറിലെത്തിയ സംഘം കത്തി കൊണ്ട് വെട്ടി പരിക്കേൽപ്പിക്കുകയായിരുന്നു. അക്രമത്തിൽ ഇയാളുടെ കൈയിനും, തലക്കും പരിക്കേറ്റു.പ്രതിയെ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാന്റ് ചെയ്തു