Main Banner

മലപ്പുറം ജില്ലാ പഞ്ചായത്തിന്റെ ഉദ്യോഗ് 2022 മലപ്പുറം സമൂഹത്തിലെ സാമ്പത്തിക ഭദ്രതക്ക് വഴിയൊരുക്കും – മഞ്ഞളാംകുഴി അലി എം എല്‍ എ

മലപ്പുറം : മലപ്പുറം ജില്ലാ പഞ്ചായത്ത് 29 ന് നിലമ്പൂര്‍ അമല്‍ കോളേജില്‍ വെച്ച് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം എന്ന പരിപാടി സമൂഹത്തിലെ സാമ്പത്തിക ഭദ്രതക്ക് വഴിയൊരുക്കുമെന്ന് മഞ്ഞളാംകുഴി അലി എം എല്‍ എ പറഞ്ഞു. സന്തുഷ്ടകരമായ കുടുംബ ജീവിതത്തിന് ഏറെ സഹായകരമാവുമെന്നും എന്ത് തൊഴിലും ചെയ്യുന്നതിനുള്ള മനസ്സ് നമുക്കുണ്ടാവണമെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി. യോഗ്യത സര്‍ട്ടിഫിക്കറ്റിനൊപ്പം ഭൗതികമായ അറിവ് നേടിയെടുക്കുവാന്‍ നാം സ്വയം പരിശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് നടത്തുന്ന ഉദ്യോഗ് 2022 മലപ്പുറം എന്ന പരിപാടിയുടെ ഭാഗമായി ജെംസ് കോളേജില്‍ വെച്ച് നടത്തിയ ഗ്രൂമിംഗിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.

1 st paragraph

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ടി പി ഹാരിസ് സ്വാഗതം പറഞ്ഞു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇസ്മായില്‍ മുത്തേടം, മെമ്പര്‍മാരായ കെ സലീന ടീച്ചര്‍, കെ ടി അഷ്‌റഫ്, ഷഹര്‍ബാനു, ചീഫ് കോ. ഓര്‍ഡിനേറ്റര്‍ ജബ്ബാര്‍ അഹമ്മദ്, ആസൂത്രണ സമിതി ചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, മങ്കട ബ്ലോക്ക് പ്രസിഡന്റ് ടി എ കരീം, വൈസ് പ്രസിഡന്റ് കെ വി ജുബൈരിയ, സ്ഥിര സമിതി അധ്യക്ഷന്‍ ജാഫര്‍ വള്ളക്കാടന്‍, ബ്ലോക്ക് മെമ്പര്‍ അസ്മാബി കെ പി, പഞ്ചായത്ത് മെമ്പര്‍മാരായ അനീസ് മഠത്തില്‍, റുമൈസ, ശിഹാബ് പൂഴിത്തറ, കെ പി ജമീല, അബു താഹിര്‍, സൈഫുദ്ദീന്‍, കോളേജ് പ്രിന്‍സിപ്പല്‍ നവീന്‍ മോഹനന്‍, വാസു മാസ്റ്റര്‍ എന്നിവര്‍ സംബന്ധിച്ചു.

2nd paragraph