സൈനികന്റെ വീട്ടിൽ കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു
പരപ്പനങ്ങാടി: ലഡാക്കിലെ ശ്യോക് നദിയിലേക്ക് സൈനിക വാഹനം മറിഞ്ഞ് മരണപ്പെട്ട മലയാളി സൈനികൻ പരപ്പനങ്ങാടി സ്വദേശി മുഹമ്മദ് ഷൈജൽന്റെ വീട് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ. പി അബൂബക്കർ മുസ്‌ലിയാർ സന്ദർശിച്ചു.
കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കുകയും അനുശോചനമറിയിക്കുകയും പ്രാർഥിക്കുകയുമുണ്ടായി. 20 വർഷം നീണ്ട സൈനിക ജീവിതത്തിൽ നിന്നും വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിനിൽക്കെയുണ്ടായ ഈ വിയോഗം ഏവരെയും ഏറെ ദുഃഖിപ്പിക്കുന്നതാണ്.
മരണപ്പെട്ട സൈനികരുടെയെല്ലാം കുടുംബങ്ങളുടെ വിഷമത്തിൽ പങ്കുചേരുന്നതായും കാന്തപുരം പറഞ്ഞു.