തിരുന്നാവായ തവനൂർ പാലം സ്തംഭനാവസ്ഥ മാറ്റണം.


തിരുന്നാവായ: പതിറ്റാണ്ടുകളുടെ ആവശ്യത്തിന്ന് ഒടുവിൽ ഏതാനും ദിവസങ്ങൾക്കകം നിർമ്മാണം ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച തിരുന്നാവായ തവനൂർ പാലം സാങ്കേതിക കാരണങ്ങളിൽ പെട്ട് സ്തംഭിച്ച് നിൽക്കുന്നത് ഒഴിവാക്കണമെന്നും പാല നിർമ്മാണം ഉടൻ ആരംഭിക്കണമെന്നും പരിസ്ഥിതി സംഘടനയായ റി എ ക്കൗ മുപ്പതാം വാർഷിക ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു.

പ്രസിഡൻ്റ് സി. കിളർ അധ്യക്ഷത വഹിച്ചു.
ഫസലുപാമ്പലത്ത് ഉദ്ഘാടനം ചെയ്തു.സി പി എം ഹാരിസ് , കെ പി സാലിം ,സതിശൻ കളിച്ചാത്ത,ഇ പി സലീം ,സി വി അഷ്റഫ്,ചിറക്കൽ ഉമ്മർ,വാഹിദ് ആയ പള്ളി ,മുനീർ തിരുത്തി,സി സമദ് , ഹനീഫ കരിമ്പനക്കൽ സംസാരിച്ചു – സി കിളർ (പ്രസിഡൻ്റ്) സതീശൻ കളിച്ചാത്ത്.സിദ്ദീഖ് വെള്ളാടത്ത് (വൈസ് പ്രസിഡൻ്റ്) അസ്ക്കർ പല്ലാർ(ജനറൽ സിക്രട്ടറി) സി കെ ശിവൻ,സി വി സുലൈമാൻ(സെക്രട്ടറി) ഹക്കീം മാങ്കടവത്ത് ട്രഷർ എന്നിവരെ തിരെഞ്ഞടുത്തു.