Fincat

മാതൃകാ കാട്ടിയ കുട്ടികൾക്ക് സ്കുളിന്റെ സ്നേഹാദരം.

താനുർ: വഴിയിൽ വെച്ച് കളഞ്ഞു കിട്ടിയ സ്വർണ്ണാഭരണം സ്കൂളിൽ ഏൽപ്പിച്ച് സത്യസന്ധതയുടെ മാതൃക കാട്ടിയ കുട്ടികൾക്ക് സ്കുളിന്റെ സ്നേഹാദരം. കഴിഞ്ഞ ദിവസം താനുർ ദേവധാർ ഗവ.ഹൈസ്ക്കളിലെ വിദ്യാർത്ഥിനികളായ സുഹൈല, റുബീന, നാസൂഹ , സഫാന എന്നി കുട്ടികൾക്കാണ് വഴിയരികിൽ നിന്നും സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയിരുന്നത്. കുട്ടികൾ നാലും പേരും സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയ ഉടനെ തന്നെ സ്കൂൾ അധികൃതർക്ക് കൈമാറുകയായിരുന്നു സ്കൂൾ അധികൃതർ അന്വോഷിച്ച്
സ്വർണ്ണാഭരണത്തിന്റ ഉടമയെ കണ്ടെത്തി കൈമാറി.

കളഞ്ഞ് കിട്ടിയ സ്വർണ്ണാഭരണം സ്കൂളിൽ ഏൽപ്പിച്ച് മാതൃക കാട്ടിയ കുട്ടികൾക്ക് ദേവധാർ ഗവ: ഹൈസ്ക്കുൾ പ്രധാനാധ്യാപിക പി ബിന്ദു ഉപഹാരം നൽകുന്നു.

2nd paragraph

സത്യസന്ധത പുലർത്തി മാതൃക കാണിച്ച കുട്ടികളെ സ്കൂൾ അസംബ്ലിയിൽ വെച്ച് അനുമോദിച്ചു. സ്കൂൾ പ്രധാനാധ്യാപിക
പി.ബിന്ദു കുട്ടികൾക്ക് ഉപഹാരം കൈമാറി,
കുട്ടികളുടെ മാതൃകാ പ്രവർത്തനത്തെ നിരവധി പേർ അഭിനന്ദിച്ചു.