അന്വേഷണം ഊർജിതമാക്കണം

താനുർ: താനാളൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ കഴിഞ്ഞ ദിവസം പുട്ടുപൊട്ടിച്ച്
അകത്ത് കടന്ന മോഷ്ടാവിനെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കമെന്ന് ആശുപത്രി വികസന സമിതി ആവശ്യപ്പെട്ടു. ആശുപത്രിക്ക്
അകത്ത് കടന്ന മോഷ്ടാവ് ഫാർമസിയുടെ ഗ്ലാസ്സുകൾ അടിച്ചു തകർക്കുകയും അലമാരകൾ തുറന്ന് രേഖകൾ ഉൾപെടെ വലിച്ച് പുറത്തിടുകയും ചെയ്തിരുന്നു. താനാളൂർ ഗ്രാമ പഞ്ചായത്ത്
പരിസരത്തെ നഗരസഭകളിൽ നിന്നും,
പഞ്ചായത്തുകളിൽ നിന്നും ഉൾപ്പെടെ ദിനേന 600 ലധികം പേർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സക്ക് എത്തുന്നുണ്ട്.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്
കെ.എം. മല്ലിക അധ്യക്ഷത വഹിച്ചു.
ആശുപത്രി വികസന സമിതി അംഗങ്ങളായ
മെഡിക്കൽ ഓഫീസർ ഡോ. ഒ.കെ. അമീന ,
ഹെൽത്ത് ഇൻസ്പെക്ടർ എം. സബിത
മുജീബ്. താനാളൂർ എൻ.പി.അബ്ദുൽ ലത്തീഫ്, ടി.പി. റസാഖ് . പി.പി.മുഹമ്മദ് ബഷീർ വി. അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു