Fincat

തേഞ്ഞിപ്പാലത്തു ഒരേ രജിസ്‌ട്രേഷൻ നമ്പറിൽ രണ്ടു ജെസിബികൾ പിടികൂടി

1 st paragraph

തേഞ്ഞിപ്പാലം: അമ്പലപ്പടിയിലും ദേവതിയാൽ എന്നിവിടങ്ങളിൽ നിന്നാണ് വാഹനങ്ങൾ പിടികൂടിയത്
കർണാടക രെജിസ്റ്ററിൽ ഉള്ള വാഹനത്തിന്റെ നബർ മാറ്റി മറ്റൊരു കേരള രജിസ്‌ട്രേഷനിൽ ഉള്ള ജെസിബിയുടെ നമ്പർ ഉപയോഗിച്ചാണ് സർവീസ് നടത്തിയത് രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ കീഴിലുള്ളതാണ് എന്നാണ് വിവരം ലഭിച്ചത് മലപ്പുറം എം വി ഡി എൻഫോഴ്‌സ്മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നു അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ
ഫിറോസ് ബിൻ ഇസ്മായിൽ, ഹരിലാൽ കെ ആർ, സയ്യിദ് മഹമൂദ് പി കെ, സുനിൽ രാജ് എസ്, വിജീഷ് വളേരി എന്നിവരുടെ നേതൃത്വത്തിൽ രണ്ടു സ്ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് നിയമലംഗനം കണ്ടെത്തിയത്

2nd paragraph

സംസ്ഥാന സർക്കാരിന് ലഭിക്കേണ്ട ടാക്സ് ലാഭിക്കാനും മറ്റു നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്താണുമാണ് ഇത്തരം വ്യാജ നമ്പറുകളിൽ വാഹനങ്ങൾ സർവീസ് നടത്തുന്നത് ഇത്തരം നിരവധി സംഭവങ്ങൾ സംസ്ഥാനത്തു നടക്കുന്നുണ്ട് വരും ദിവസങ്ങളിൽ പരിശോധന കൂടുതൽ കർശനമാക്കും എന്നും ഉദ്യോഗസ്ഥർ പറഞ്ഞു.