Main Banner

വളാഞ്ചേരിയില്‍ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച നാടോടി സ്ത്രീ പിടിയില്‍

മലപ്പുറം: വളാഞ്ചേരി ബസ്റ്റാന്റില്‍ നിന്നും ബസ് കയറാന്‍ ശ്രമിക്കുന്നതിനിടെ യാത്രക്കാരിയുടെ പാദസരം മോഷ്ടിച്ച ഏഴു മാസം ഗര്‍ഭിണിയായ നാടോടി സ്ത്രീ പിടിയില്‍. വളാഞ്ചേരി ബസ്റ്റാന്റില്‍വെച്ച് കൊട്ടാരം സ്വദേശിനിയുടെ കൂടെ ഉണ്ടായിരുന്ന കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം മോഷ്ടിച്ച നാടോടി യുവതിയെ പോലീസ് പിടികൂടി. ചെന്നൈ സ്വദേശിനിയായ തൃഷ എന്ന സന്ധ്യ (22) യെയാണ് പോലീസ് പിടികൂടിയത്.

1 st paragraph

തിരൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് മോഷണം നടന്നത്. മോഷ്ടിച്ച പാദസരവുമായി ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ഇത് ശ്രദ്ധയില്‍ പെട്ട രണ്ട് അംഗനവാടി അധ്യാപികമാര്‍ ഇവരെ പിന്തുടര്‍ന്ന് പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. അംഗന്‍വാടി അധ്യാപികമാരുടെ അവസരോചിതമായ ഇടപെടലിനെ തുടര്‍ന്നാണ് ഇവരെ പിടികൂടാന്‍ കഴിഞ്ഞത്. പ്രതി ഏഴുമാസം ഗര്‍ഭിണിയുമാണ്. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടോയെന്നും ഇവര്‍ കൂടുതല്‍ മോഷണകേസുകള്‍ നടത്തിയിട്ടുണ്ടോ എന്നും അന്വേഷിച്ചു വരികയാണെന്ന് വളാഞ്ചേരി പോലീസ് അറിയിച്ചു.

2nd paragraph