Fincat

ബഷീറിന്റെ ഓർമയിൽ മാഗോയിസ്റ്റ് തൈനട്ടു.

തിരൂർ :മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ ഓർമ്മ യിൽ വിദ്യാലയ മുറ്റത്ത് മാംഗോയിസ്‌റ്റ് തൈ നട്ട് വിദ്യാർത്ഥികൾ. പറവണ്ണ സലഫി ഇ എം സ്കൂളിലെ വിദ്യാരംഗം ക്ലബ്ബ് അംഗങ്ങളാണ് ബഷീറിന്റെയും സഹോദരി പാത്തുമ്മയുടെയും വേഷമണിഞ്ഞുവിദ്യാലയ മുറ്റത്ത് മാങ്കോയിസ്‌റ്റ് തൈ നട്ടത്.

ക്ലബ്ബ് അംഗങ്ങൾ ബഷീർ കഥയിലെ കഥാപാത്രങ്ങളുടെ ചിത്രങ്ങൾ വരച്ചു പ്രദർശിപ്പിച്ചതും ശ്രദ്ധേയമായി.ബഷീർ ചരമ ദിനത്തിന്റെ ഭാഗമായി ബഷീർ കഥയിലെ കഥാപാത്രങ്ങളെ പരിചയപ്പെടൽ, ബഷീറിന്റെ പുസ്തക വായന, ബഷീർ സാഹിത്യ ക്വിസ് എന്നിവയും സംഘടിപ്പിച്ചു . വിദ്യാർത്ഥികളായ ഫാത്തിമ റിസ, മുഹമ്മദ്‌ നാഫിൽ വിദ്യാരംഗം ക്ലബ്ബ് കൺവീനർമാരായ ഹുസ്ന ഒ. എ, സലീന എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

ഫോട്ടോ :ബഷീർ ദിനത്തിന്റെ ഭാഗമായി മാങ്കോയിസ്‌റ്റ് തൈ നടുന്ന പറവണ്ണ സലഫി സ്കൂൾ വിദ്യാർത്ഥികൾ