ഹോപ്പ് പദ്ധതി ആരംഭിക്കും
വളാഞ്ചേരി: പത്താം ക്ലാസ്സ് പരീക്ഷയിൽ പരാജയപ്പെട്ടവരും വിവിധ കാരണങ്ങളാൽ പഠനം മുടങ്ങിപ്പോയവരുമായ വിദ്യാർത്ഥികൾക്കു വേണ്ടി കേരള പോലീസും മിഷൻ ബെറ്റർ ടുമാറോ എന്ന സന്നദ്ധ സംഘടനയും ചേർന്ന് സംഘടിപ്പിക്കുന്ന പദ്ധതി വളാഞ്ചേരിയിലും ആരംഭിക്കുവാൻ തീരുമാനിച്ചു.
ഇത്തരം കുട്ടികളെ പഠന പരിശീലന ക്ലാസ്സുകൾ നൽകി പത്താം ക്ലാസ്സ് പരീക്ഷക്ക് സന്നദ്ധരാക്കി വിജയിപ്പിക്കുന്നതാണ് ഹോപ്പ് പദ്ധതിയുടെ ലക്ഷ്യം.

വളാഞ്ചേരിയിൽ കംപാഷൻ ഫൗണ്ടേഷൻ ട്രസ്റ്റിനാണ് സംഘാടന ചുമതലയുള്ളത്.
ട്രസ്റ്റിൻ്റെ ലേണിങ്ങ് സെൻറർ ഹോപ്പ് പദ്ധതിക്ക് സൗകര്യങ്ങൾ ഒരുക്കും.
പദ്ധതിയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി നടന്ന കൂടിയാലോചന യോഗം ഐ.ജി. ശ്രീ. പി വിജയൻ IPS ഉൽഘാടനം ചെയ്തു.
പദ്ധതിയുടെ ലേണിങ്ങ് സെൻ്ററുകൾ കുറ്റിപ്പുറം, തിരൂർ, നിലമ്പൂർ എന്നിവിടങ്ങളിലും തുടങ്ങാൻ യോഗം തീരുമാനിച്ചു.

ഡോ.എൻ എം മുജീബ് റഹ്മാൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ മുൻ . മലപ്പുറം ജില്ല എസ്.പി യു. അബ്ദുൽ കരീം, മലപ്പുറം അഡീഷണൽ പോലീസ് സൂപ്രണ്ട് സാജു പോൾ ,
ഹോപ്പ് നോഡൽ ഓഫീസർ സുരേഷ്, വളാഞ്ചേരി സർക്കിൾ ഇൻസ്പെക്ടർ ശ് ജിനീഷ് ,ആഷിക് കൈനിക്കര തുടങ്ങിയവർ സംസാരിച്ചു.