Fincat

തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ എത്തിച്ചു തുടങ്ങി

തവനൂർ സെൻട്രൽ ജയിലേക്ക് തടവുകാരെ പാർപ്പിച്ചു തുടങ്ങി.കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന്  മലപ്പുറം, പാലക്കാട് ,കോഴിക്കോട് ജില്ലകളിൽ നിന്നുള്ള 50 തടവുകാരെ ആണ് ആദ്യഘട്ടത്തിൽ തവനൂരിൽ എത്തിച്ചിട്ടുള്ളത്.മൂന്നു നിലകളിലായി 706 തടവുകാരെ പാർപ്പിക്കാനുള്ള സൗകര്യമാണ് ഇവിടെയുള്ളത്.ഘട്ടം ഘട്ടമായാണ് കൂടുതൽ തടവുകാരെ ഇങ്ങോട്ടെത്തിക്കുക.

1 st paragraph

ജൂൺ 12 നാണ് തവനൂർ സെൻട്രൽ പ്രിസൺ ആൻ്റ് കറക്ഷൻ ഹോം മുഖ്യമന്ത്രി തുറന്നു നൽകിയത്.

2nd paragraph

ഐക്യ കേരള രൂപീകരണത്തിന് ശേഷം സർക്കാർ നിർമിച്ച ആദ്യത്തെയും സംസ്ഥാനത്തെ നാലാമത്തെയും രാജ്യത്തെ 145 മത് സെൻട്രൽ ജയിലുമാണ് തവനൂർ കൂരടയിലേത്. 

34 ബാരക് സെല്ലുകൾ ,24 സെല്ലുകൾ ,ട്രാൻസ് ജൻഡേർസിനായി രണ്ടു സെല്ലുകൾ, ഫ്ലഷ് ടാങ്ക് സൗകര്യത്തോടെയുള്ള 84 ടോയ് ലെറ്റുകൾ , ഷവർ സൗകര്യത്തോടെയുള്ള 84 ബാത്ത് റൂമുകൾ,അത്യാധുനിക രീതിയിലുള്ള അടുക്കള, തടവുകാരുടെ വിദ്യഭ്യാസത്തിനും തൊഴിൽ പരിശീലനത്തിനും തൊഴിൽ ശാലകൾക്കും വേണ്ടിയുള്ള റൂം സൗകര്യങ്ങളും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. 

35 കോടിയോളം രൂപ ചെലവിട്ടാണ് ജയിലിന്റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്.