എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എ പ്ലസ് : കോഡൂര്‍ പഞ്ചായത്ത് ആദരിച്ചു
മലപ്പുറം: കോഡൂര്‍ പഞ്ചായത്തില്‍ നിന്നും ഈ വര്‍ഷം എസ് എസ് എല്‍ സി, പ്ലസ് ടു ഫുള്‍ എ പ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ കോഡൂര്‍ പഞ്ചായത്ത് ആദരിച്ചു. എസ് എസ് എല്‍ സി യില്‍ 105 പേര്‍ക്കും പ്ലസ് ടു വില്‍ 65 പേര്‍ക്കുമാണ് എ പ്ലസ്. മൈലാഞ്ചി ഓഡിറ്റോറിയത്തില്‍നടത്തിയ പരിപാടി മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കാരാട്ട്അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ വെച്ച് കോഡൂര്‍ പഞ്ചായത്തിന്റെ തനത് പദ്ധതിയായ വിഷന്‍ 500 ന്റെ ഭാഗമായി ഈ വര്‍ഷംകേന്ദ്ര യൂണിവേഴ്‌സിറ്റി എന്‍ട്രന്‍സ് പരീക്ഷ എഴുതുന്നവര്‍ക്കായി നടത്തിയ കോച്ചിംഗ് ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിഷന്‍ 500 കോ. ഓര്‍ഡിനേറ്റര്‍ കെ എന്‍ ഷാനവാസ് പദ്ധതി വിശദീകരിച്ചു. ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി സബ് ജഡ്ജ് നൗഷാദലി കെ മുഖ്യാതിഥിയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സാദിഖ് പൂക്കാടന്‍, വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ആസ്യ കുന്നത്ത്, വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഫാത്തിമ വട്ടോളി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ശിഹാബ് അരീക്കത്ത്, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ പി. മുഹമ്മദ് കുട്ടി, കെ എന്‍എ ഹമീദ് മാസ്റ്റര്‍, മെമ്പര്‍മാരായ ആസിഫ് മുട്ടിയറക്കല്‍, കെ ടി റബീബ്, അജ്മല്‍ ടി, മുംതാസ് വില്ലന്‍, ഫൗസിയ വില്ലന്‍, ഷമീമത്തുന്നീസ പാട്ടുപാറ, ജൂബി മണപ്പാട്ടില്‍, ഷീജകാവുങ്ങല്‍, അമീറ വരിക്കോടന്‍ , ഷെരീഫ കെ പി, സെക്രട്ടറി ബിന്ദു വി ആര്‍ എന്നിവര്‍ പ്രസംഗിച്ചു.
കേന്ദ്ര യൂണിവേഴ്‌സിറ്റി പ്രവേശനം ഫീല്‍ഡ് വിസിറ്റ് പദ്ധതിയുമായി കോഡൂര്‍ പഞ്ചായത്ത്
അടുത്ത വര്‍ഷം കേന്ദ്ര യൂണിവേഴ്‌സിറ്റി പര്ീക്ഷഎഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്കായി കോച്ചിംഗ് ക്യാമ്പും ഇന്ത്യയിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ സന്ദര്‍ശനം നടത്തി വിദ്യാര്‍ത്ഥികളുമായി ആശയ വിനിമയം നടത്തുന്ന പദ്ധതി ആവിഷ്‌ക്കരിക്കുമെന്ന് ഗ്ര്ാമപഞ്ചായത്ത് പ്രസിഡന്റ് റാബിയ ചോലക്കല്‍ പറഞ്ഞു.