സൗഹൃദവേദി തിരൂർ പെരുന്നാൾ പുടവകൾ നൽകി
തിരൂർ: തിരൂരിലെ ആശ്രയ അഗതിമന്ദിരം, എപിജെ ട്രസ്റ്റിന്റെ സ്വപ്ന വീട് അഗതിമന്ദിരം എന്നിവടങ്ങളിലെ അന്തേവാസികൾക്ക് സൗഹൃതവേദി, തിരൂർ പെരുന്നാൾ പുടവയും മധുര പലഹാരങ്ങളും വിതരണം ചെയ്തു ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഉൽഘാടനം തിരൂർ സിറ്റി ഹോസ്പിറ്റൽ മാനേജിങ്ങ് പാർട്ട്ണർ ഉമ്മർ ചാട്ടുമുക്കിൽ നിർവ്വഹിച്ചു. സൗഹൃദവേദി, തിരൂർ സെക്രട്ടറി കെകെ റസാക്ക് ഹാജി സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് കെപിഒ റഹ്മത്തുല്ല അദ്ധ്വക്ഷം വഹിച്ചു ,

തിരൂർ കോരങ്ങത്ത് ജുമാമസ്ജിദ് ഇമാം അഷറഫ് അഷറഫി, സെക്രട്ടറി കെകെ അഹമ്മത്, മുഹദ്ദിൻ അബ്ദുൽ അത്തീസ്, തിരൂർ കാരുണ്യ പൈൻ ആന്റ് പാലിയേറ്റീവ് കമ്മിറ്റി ചെയർമാൻ കോയ പുത്തുതോട്ടിൽ, ഷഫീഖ് മലബാർ, എപിജെ ട്രസ്റ്റ് സെക്രട്ടറി ഫിറോസ് നാലകത്ത് , സൗഹൃദവേദി തിരൂർ വൈസ് പ്രസിഡന്റുമാരായ ഷമീർ കളത്തിങ്ങൽ, അബ്ദുൽ ഖാദർ കൈനിക്കര , പിപി ഏനുദ്ദീൻ കുട്ടി, കൂടാത്ത് മുഹമ്മത് കുട്ടി ഹാജി,എംകെ റസാക്ക് ബാബു ലണ്ടൻ, ബൈജു ജാൻ എന്നിവർ സംസാരിച്ചു