തിരൂരിൽ നിന്നും കെഎസ്ആർടിസിയുടെ ഉല്ലാസയാത്ര ആദ്യം മലക്കപ്പാറയിലേക്ക്.

തിരൂർ: തിരൂരിൽ നിന്നുള്ള ഉല്ലാസയാത്രക്ക് ഏറ്റവും കൂടുതൽ ആളുകൾ ആവശ്യപ്പെട്ടത് മലക്കപ്പാറ ആയതിനാൽ ആദ്യ യാത്ര അങ്ങോട്ട് ആക്കാമെന്ന് കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്. 16/07/2022 ശനിയാഴ്ചയാണ് ആദ്യ യാത്ര നിശ്ചയിച്ചിട്ടുള്ളത്.
ഡിപ്പോയില്ലാത്ത ഒരു സ്ഥലത്ത് നിന്നുള്ള ആദ്യ ഉല്ലാസ യാത്ര എന്ന പ്രത്യേകത ഈ യാത്രക്കുണ്ട്.
മലപ്പുറം ഡിപ്പോയാണ് സർവീസ് ഓപ്പറേറ്റ് ചെയ്യുന്നത്.

മലപ്പുറത്ത് നിന്നും പുലർച്ചെ 04:00ക്ക് എടുക്കുന്ന ബസ്, തിരൂർ സ്റ്റാൻഡിൽ 04.30 ന് എത്തി മലക്കപ്പാറയിലേക്ക് യാത്ര പുറപ്പെടും. രാത്രി 12 മണിയോടെയായിരിക്കും തിരൂരിൽ തിരിച്ചെത്തുന്നത്.

യാത്രയിലെ പ്രധാന കാഴ്ചകൾ:-

  • ആതിരപ്പള്ളി വ്യൂ പോയിൻ്റ്
  • ചാർപ്പ വെള്ളച്ചാട്ടം
  • പെരിങ്ങൽക്കുത്ത് ഡാം റിസർവോയർ
  • ആനക്കയം പാലം
  • ഷോളയാർ ഡാം
  • വാൽവ് ഹൗസ്
  • പെൻസ്റ്റോക്ക്
  • നെല്ലിക്കുന്ന്
  • മലക്കപ്പാറ ടീ എസ്റ്റേറ്റ്
  • 60 km വനത്തിലൂടെയുള്ള ബസ് യാത്ര (ഭാഗ്യം തുണച്ചാൽ വന്യമൃഗങ്ങളേയും കാണാം)

ഈ ഉല്ലാസയാത്രയ്ക്ക് പോകാൻ താല്പര്യം ഉള്ളവർ സീറ്റ് ബുക്ക് ചെയ്യുന്നതിനായി താഴെ കാണുന്ന നമ്പറിലേക്ക്, യാത്രയുടെ പേര്, നിങ്ങളുടെ പേര് (ഒന്നിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ മുഴുവൻ ആളുകളുടെയും പേരും), വിളിച്ചാൽ കിട്ടുന്ന ഫോൺ നമ്പറും, നിങ്ങൾ ബസ്സിൽ കയറുന്ന സ്ഥലവും (Boarding point) താഴെ കാണുന്ന ഫോർമാറ്റിൽ വാട്സപ്പ് മെസ്സേജ് ചെയ്യുക. അപ്പോൾ നിങ്ങൾക്ക് ലഭിക്കുന്ന ബാർകോഡ് സ്കാൻ ചെയ്ത് പണമടക്കുക. പണം അടച്ച് കഴിഞ്ഞാൽ മാത്രമേ സീറ്റ് ബുക്കിംഗ് പൂർത്തിയാകുകയുള്ളൂ. 720 രൂപയാണ് ഒരാൾക്ക് വരുന്ന തുക. ആദ്യ യാത്രക്ക് 48 പേർക്കാണ് അവസരം. കൂടുതൽ ബുക്കിംഗ് വരുകയാണെങ്കിൽ അവർക്ക് വേണ്ടി തൊട്ടടുത്ത ദിവസങ്ങളിലും സർവീസ് നടത്തുന്നതാണ്. പ്രവേശന ഫീസുകളും ഭക്ഷണവും ഈ പാക്കേജിൽ ഉൾപ്പെടുന്നില്ല.

മലപ്പുറം ഡിപ്പോ നടത്തുന്ന സർവീസ് ആയതിനാൽ ഈ ബസ് കടന്ന് വരുന്ന പ്രധാന സ്ഥലങ്ങൾ ആയ കുറ്റിപ്പാല, വൈലത്തൂർ എന്നിവിടങ്ങളിലുള്ളവർക്ക് ഈ സ്ഥലങ്ങളിൽ നിന്നും ബസ്സ് കടന്ന് പോകുന്ന നോർത്ത് ബിപി അങ്ങാടി, കാരത്തൂർ, തിരുനാവായ എന്നിവിടങ്ങളിൽ ഉള്ളവർക്ക് ആ സ്ഥലങ്ങളിൽ നിന്നും മറ്റ് സ്ഥലങ്ങളിൽ ഉള്ളവർക്ക് തിരൂർ ബസ്റ്റാൻഡിൽ നിന്നും ബസ്സിൽ കയറാവുന്നതാണ്. കയറുന്ന സ്ഥലം വാട്സ്ആപ്പ് മെസ്സേജ് അയക്കുമ്പോൾ ബോർഡിങ് പോയൻറ് എന്ന സ്ഥലത്ത് ചേർക്കേണ്ടതാണ്.

https://www.facebook.com/1724439611104010/posts/3287466848134604/

Whatsapp number:9995726885

Format 👇

16th Tirur – Malakkappara Trip
Name:
Mob:
Boarding point:

ഒന്നിൽ കൂടുതൽ ആളുകൾക്ക് വേണ്ടി ബുക്ക് ചെയ്യുന്ന ആൾ താഴെ കാണുന്ന ഫോർമാറ്റ് പ്രകാരം മെസ്സേജ് അയക്കുക.

16th Tirur – Malakkappara Trip
Name 1:
Name 2:
Name 3:
Mob:
Boarding point:

NB: ഈ സർവീസ് നടത്തുന്നത് പൂർണ്ണമായും കെഎസ്ആർടിസി മലപ്പുറം ഡിപ്പോയുടെ അധീനതയിലാണ്. തിരൂരിൽ നിന്നും ഉല്ലാസയാത്ര ആഗ്രഹിക്കുന്ന ആളുകളെയും ഉല്ലാസയാത്ര നടത്തുന്ന കെഎസ്ആർടിസി അധികാരികളെയും തമ്മിൽ ബന്ധിപ്പിച്ചു എന്നതൊഴിച്ചാൽ മറ്റു ഉത്തരവാദിത്വമൊന്നും KSRTC TIRUR എന്ന ഫെയ്സ് ബുക്ക് പേജിനുണ്ടായിരിക്കുന്നതല്ല. ഇതിൽ തന്നിരിക്കുന്ന ഫോൺ നമ്പർ മലപ്പുറം ഡിപ്പോയിലെ ബന്ധപ്പെട്ട അധികാരികളുടേത് ആണ്.

യാത്രാ ദിവസം അതിതീവ്രമഴയുമായി ബന്ധപ്പെട്ട് മലയോര മേഖലയിൽ യാത്ര നിയന്ത്രണമുണ്ടാകുകയാണെങ്കിൽ യാത്ര മാറ്റിവെക്കുന്നതായിരിക്കും.

സംശയങ്ങൾക്ക്: 94472 03014