ഹിജ്‌റ ഹിലാൽ കമ്മറ്റി തിരൂരിൽ ഈദ് ഗാഹ് സംഘടിപ്പിച്ചു
തിരൂർ, ആഗോള ഹിജ്‌റ കലണ്ടർ പ്രകാരം ദുൽഹജ്ജ് 10 ന് ശനിയാഴ്ച തിരൂർ സംഗം ഓഡിറ്റോറിയത്തിൽ സമൂഹ ഈദ് നമസ്കാരം നടന്നു.
ഈദ് നമസ്കാരത്തിനും ഉൽബോധനത്തിനും പ്രശസ്ത വാഗ്മിയും പണ്ഡിതനുമായ ടി. കെ. ആറ്റക്കോയ തങ്ങൾ നേതൃത്വം നൽകി.

ഇബ്രാഹിം നബിയുടെ ആശയങ്ങളും ആദർശങ്ങളും ത്യാഗസന്നദ്ധതയും പുതിയ കാലഘട്ടത്തിന്റെ വെല്ലുവിളികളെ നേരിടാൻ വിശ്വാസികളെ പ്രാപ്തരാക്കണമെന്ന് ആറ്റക്കോയ തങ്ങൾ പറഞ്ഞു. വിശ്വാസി സമൂഹം വൈജ്ഞാനിക ശാസ്ത്ര സാംസ്കാരിക സാഹിത്യ മേഖലകളിൽ പിന്നോക്കം പോകാൻ കാരണം പ്രവാചകന്മാരുടെ മാതൃകയിൽ നിന്നും വ്യതിചലിച്ചതാണെന്നും ആദ്ദേഹം കൂട്ടിച്ചേർത്തു. വി. പി. കുഞ്ഞു, സൈനുദ്ധീൻ ചെന്നര, ഇബ്രാഹിം പുത്തുതോട്ടിൽ, ഡോക്ടർ സി. പി. അബൂബക്കർ എന്നിവർ നേതൃത്വം നൽകി.