കടൽഭിത്തി നിർമ്മാണം എ കെ ജബ്ബാർ നൽകിയ നിവേദനത്തിൽ അടിയന്തര നടപടി സ്വീകരിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി റോഷൻ അഗസ്റ്റിൻ ഉറപ്പുനൽകി

പൊന്നാനി: വർഷങ്ങളായി പൊന്നാനി തീരദേശത്തിലെ ജനങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾക്ക് പരിഹാരം എത്രയും പെട്ടെന്ന് കാണുന്നതിനു വേണ്ടി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് മെമ്പർ എഐടിയുസി മത്സ്യത്തൊഴിലാളി ദേശീയ ട്രഷറും ആയ എ കെ ജബ്ബാർ ബഹുമാനപ്പെട്ട ജലസേചന വകുപ്പ് മന്ത്രി റോഷൻ അഗസ്റ്റിന് നേരിട്ട് നിവേദനം നൽകി. പൊന്നാനി അഴിമുഖം മരക്കടവ്. ഹിളർ പള്ളി റോഡ്. മുറിഞ്ഞയിനി. കാപ്പിരിക്കാട്. പുതിയൊരുത്തി. പാലപ്പെട്ടി. തീരദേശങ്ങളിലെ പല ഭാഗത്തും കടൽക്ഷോഭം മൂലം വലിയ ദുരിതം അനുഭവിക്കുകയും വീടുകൾ നശിക്കുന്ന സ്ഥിതിഗതികളുമാണ് നിലവിലുള്ളത് തീരദേശവാസികൾ വളരെ പ്രയാസത്തിലാണ് ഉള്ളതെന്നും പ്രദേശത്തെ പ്രശ്നത്തിന്റെ ഗൗരവത്തെ പറ്റി മന്ത്രിയോട് സംസാരിക്കുകയും ചെയ്തു.

നിവേദനം നൽകിയതിന്റെ അടിസ്ഥാനത്തിൽ അടിയന്തരമായി പരിഹാരം കാണുന്നതിനു വേണ്ടി മന്ത്രി ചീഫ് എഞ്ചിനീയറോഡ് റിപ്പോർട്ട് ആവശ്യപ്പെടുകയും പൊന്നാനിയിൽ കടൽഭിത്തി നിർമ്മാണത്തിന് അനുവദിച്ച തുക ഉപയോഗിച്ച് പ്രവർത്തനങ്ങൾ അടിയന്തിരമായി ആരംഭിക്കാനും മന്ത്രി നിർദ്ദേശം നൽകി. തീരദേശവാസികളുടെ പ്രയാസം മനസ്സിലാക്കി ചെയ്യേണ്ട പ്രവർത്തികൾ എത്രയും പെട്ടെന്ന് ചെയ്യുമെന്ന് മന്ത്രി ഉറപ്പു നൽകുകയും ചെയ്തു