Fincat

മത്സ്യകർഷക ദിനത്തിൽ ജില്ലയിലെ ഏറ്റവും മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.

താനൂർ: സംസ്ഥാന ഫിഷറീഷ് വകുപ്പിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ മത്സ്യകര്‍ഷക ദിനാഘോഷത്തോടനുബന്ധിച്ചു സംഘടിപ്പിച്ച പരിപാടിയിൽ മുതിർന്ന മത്സ്യകർഷകനെ ആദരിച്ചു.

1 st paragraph

താനാളൂരിലെ 90 വയസ്സ് പിന്നിട്ട നെല്ലിക്കോട് പപ്പൻ എന്ന കർഷകനെയാണ് ആദരിച്ചത്. കഴിഞ്ഞ 10 വർഷത്തിലധികമായി തന്റെ പുരയിടത്തിലെ 25 സെന്റ് വിസ്തൃതിയുള്ള കുളത്തിലാണ് അദ്ദേഹം മത്സ്യകൃഷി ചെയ്യുന്നത്.

2nd paragraph

താനാളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക ടീച്ചർ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു. വാർഡംഗം പി ഷണ്മുഖൻ, ഫിഷറീസ് കോഡിനേറ്റർ കെ.അലീന, അക്വാകൾച്ചർ പ്രൊമോട്ടർമാരായ ഒ.പി സുരഭില ബാലകൃഷ്ണൻ, കെ.രേഷ്മ തുടങ്ങിയവരും ചടങ്ങിൽ സംബന്ധിച്ചു.

സുസ്ഥിരമായ മത്സ്യസമ്പത്തും ആരോഗ്യകരമായ ആവാസവ്യവസ്ഥകളും ഉറപ്പു വരുത്തുന്ന രീതിയില്‍ മത്സ്യവിഭവങ്ങളെ കൈകാര്യം ചെയ്യുന്ന വിധത്തില്‍ രാജ്യം വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അതിലേക്ക് ശ്രദ്ധ ക്ഷണിക്കാനുമാണ് പ്രധാനമായും ഈ ദിനാചരണത്തിലൂടെ ലക്ഷ്യമിടുന്നത്.