ഈദ് മീറ്റ് സംഘടിപ്പിച്ചു
താനൂർ: കാട്ടിലങ്ങാടി ലയൻസ് ആർട്സ് &സ്പോർട്സ് ക്ലബ്ബിന്റെ രൂപീകരണത്തിന്റെ ഭാഗമായി ബലിപ്പെരുന്നാൾ ദിനത്തിൽ സ്‌പോർട് മീറ്റും ഇശൽനൈറ്റും സംഘടിപ്പിച്ചു.

വടംവലി, കലംപൊട്ടിക്കൽ, ഷൂട്ട്ഔട്ട്, കുട്ടികൾക്കായി ചാക്ക്റൈസിംഗ്, ലെമണ്സ്പൂൺ, കുപ്പിയിൽ വെള്ളം നിറക്കൽ എന്നീ മത്സരങ്ങളും, പട്ടുറുമാൽ ഗായകരായ നിസാർ വളാഞ്ചേരിയുടെയും നജ്ല കോട്ടക്കലിന്റെയും നേതൃത്വത്തിൽ ഇശൽ നൈറ്റും സംഘടിപ്പിച്ചു

നഗരസഭാ കൗൺസിലർ ആരിഫ സെലീം പോഗ്രാം ഉത്ഘാടനം നിർവഹിക്കുകയും വിജയികൾക്കുള്ള സമ്മാന വിതരണം നടത്തുകയും ചെയ്തു,ക്ലബ് പ്രസിഡന്റ് ടി കെ ഷാജു അധ്യക്ഷത വഹിച്ചു, സെക്രട്ടറി ഗഫൂർ സ്വാഗതവും, അഫ്സൽ നൂർ ഒലിയിൽ നന്ദിയും പറഞ്ഞു

,ക്ലബ്ബ് ഭാരവാഹികളായ ടി പി ഹമീദ്, പി ശിഹാബ്,അബ്ദുൽ സലാം, അഷ്‌റഫ്,ഷൌക്കത്തലി ഇർഷാദ് നൗഷാദ്, മൻസൂർ ശാഹുൽ, ജംഷീർ, റസാഖ് എന്നിവർ നേതൃത്തം നൽകി.