Fincat

മന്ത്രിക്കൊപ്പം കോൽക്കളി കളിച്ച് ഗവർണ്ണർ.

തിരുർ: സൗഹൃദ സന്ദർശനത്തിനായി
സംസ്ഥാന ഫിഷറിസ്, കായിക, ഹജ്ജ്, വഖഫ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്റെ തിരുർ പോറുറിലെ വസതിയിൽ എത്തിയ
കേരള ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്
മന്ത്രി വി.അബ്ദുറഹിമാനൊപ്പം കോൽക്കളി കളിച്ചു. മന്ത്രിയുടെ വസതിയിലെത്തിയ ഗവർണ്ണർക്ക് തിരുർ പാരാവലിക്ക് വേണ്ടി മുജീബ് താനാളുരാണ് കോൽക്കളി ക്കോൽ ഉപഹാരമായി നൽകിയത്. മലബാറിന്റെ തനത് കലയായ കോൽക്കളിയുടെ 20 കോലുകളാണ് ഉപഹാരമായി നൽകിയത്.
കോൽക്കളിയെ കുറിച്ച് ഗവർണർ കൂടുതൽ
മന്ത്രിയോട് ചോദിച്ചറിഞ്ഞു.

1 st paragraph

2nd paragraph

കോട്ടക്കൽ ആര്യ വൈദ്യശാലയിലെ പരിപാടിക്കെത്തിയ ഗവർണ്ണർ തിരുവനന്തപുരത്തേക്ക്തിരിച്ചു പോകും വഴിയാണ് മന്ത്രിയുടെ വസതിയിലെത്തിയത്. മന്ത്രിയും കുടുംബാംഗങ്ങളും ഗവർണ്ണറെ വസതിയിൽ സ്വീകരിച്ചു. മലപ്പുറം ജില്ലാ കളക്ടർ പ്രേംകുമാർ , സി.പി.എം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ഇ.ജയൻ, കേരള ഫുട്ബോൾ ഫെഡറേഷൻ അംഗം ആഷിഖ് കൈനിക്കര കേരള ഹജ്ജ് കമ്മിറ്റി അംഗം പി.ടി. അക്ബർ ,തിരുർ ഡി.വൈ.എസ്.പി വി.വി ബെന്നി എന്നിവർ ഗവർണ്ണറെ സ്വീകരിക്കാൻ മന്ത്രി വസതിയിൽ എത്തിയിരുന്നു