ദേശീയപാതയിൽ ഭാരവാഹനങ്ങള്‍ നിരോധിച്ചു
കുറ്റിപ്പുറത്തിനും പൊന്നാനിക്കും ഇടയിലുള്ള ദേശീയപാത 66ല്‍ നരിപറമ്പ് ജംങ്ഷന് മുതല്‍ ചമ്രവട്ടം വരെയുള്ള ഭാഗത്ത് യാത്രാ വാഹനങ്ങളൊഴികെയുള്ള മറ്റ് ഭാരവാഹനങ്ങള്‍ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പൊന്നാനിയില്‍ നിന്നും തിരൂര്‍, കുറ്റിപ്പുറം ഭാഗത്തേക്ക് പോകുന്ന ഭാരവാഹനങ്ങള്‍ പുതിയ ദേശീയപാത ബൈപ്പാസ് വഴിയും തിരൂര്‍, കുറ്റിപ്പുറം ഭാഗത്തു നിന്നു വരുന്നവ നരിപറമ്പില്‍ നിന്ന് പുതിയ ദേശീയ പാത ബൈപ്പാസ് വഴിയും തിരിഞ്ഞു പോകണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.