Main Banner

അനർഹമായ മുൻഗണനാ റേഷൻ കാർഡുകൾ പിഴയില്ലാതെ മാറ്റാം: അവസരം ഡിസംബർ എട്ടുവരെ

അനർഹമായി മുൻഗണനാ റേഷൻ കാർഡുകൾ (മഞ്ഞ, പിങ്ക്) കൈവശം വെച്ചിരിക്കുന്നവർക്ക് പിഴയോ മറ്റ് നടപടികളോ ഇല്ലാതെ കാർഡുകൾ പൊതുവിഭാഗത്തിലേക്ക് മാറ്റാൻ ഡിസംബർ എട്ടുവരെ അവസരമുണ്ടെന്ന് തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു.

1 st paragraph

സർക്കാർ, അർദ്ധ സർക്കാർ ജീവനക്കാർ, അധ്യാപകർ, സർവീസ് പെൻഷൻകാർ, ആദായ നികുതി അടയ്ക്കുന്നവർ, പ്രതിമാസം 25,000 രൂപയിലധികം വരുമാനമുള്ളവർ, ഒരേക്കറിലധികം ഭൂമിയുള്ളവർ, 1000 ചതുരശ്ര അടിയിൽ കൂടുതൽ വിസ്തീർണ്ണമുള്ള വീടുള്ളവർ, നാല് ചക്ര വാഹനമുള്ളവർ തുടങ്ങിയവർ കാർഡ് തിരികെ നൽകണം.

പാർട്ട് ടൈം, താൽക്കാലിക ജീവനക്കാർ, 5000 രൂപയിൽ താഴെ പെൻഷൻ ലഭിക്കുന്നവർ, ടാക്സി ഉപജീവനമാക്കിയ വാഹന ഉടമകൾ, ഒരേക്കറിലധികം ഭൂമിയുള്ള പട്ടികവർഗ കുടുംബങ്ങൾ തുടങ്ങിയവർക്ക് ഇതിൽ ഇളവുണ്ട്. കാർഡുടമയുടെ ആധാർ കാർഡ്, ഒറിജിനൽ റേഷൻ കാർഡ്, അപേക്ഷ തുടങ്ങിയവ സഹിതം താലൂക്ക് സപ്ലൈ ഓഫീസുമായി ബന്ധപ്പെടണം.

2nd paragraph