തിരൂരങ്ങാടിയിൽ മതിൽ വീണ് വീട് തകർന്നു
തിരൂരങ്ങാടി: ഡിവിഷൻ 23 കെ. സി റോഡിൽ കനത്ത മഴയെ തുടർന്ന് മണ്ണിടിച്ചിലിൽ മതിൽ കെട്ട് വീണു വീട് തകർന്നു..വലിയ തൊടിക ഇബ്രാഹിമിന്റെ വീടാണു പൂർണമായും തകർന്നത്..ആർക്കും പരിക്കില്ല.

ആങ്ങാട്ട് പറമ്പിൽ മുബഷിർ, ആങ്ങാട്ട് പറമ്പിൽ ആമിന എന്നിവരുടെ വീടുകൾ ചെറിയ കേടുപാടുകൾ സംഭവിച്ചു. വലിയ അപകട ഭീഷണിയിലാണു നിൽക്കുന്നത്.