മുസ്ലിം ആരാധനാലയത്തിൽ ചാണകം വിതറിയ പ്രതി പിടിയിൽ.
കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ ആരാധനാലയത്തില്‍ ചാണകം വിതറി മലീമസമാക്കാന്‍ ശ്രമിച്ചെന്ന കേസില്‍ ഒരാള്‍ പിടിയില്‍. കണ്ണൂര്‍ ജില്ലയിലെ ദസ്തകീര്‍ (51) ആണ് അറസ്റ്റിലായത്. എസ് പി ടികെ രത്‌നകുമാറിന്റെ നേതൃത്വത്തില്‍ മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിലൊടുവിലാണ് ഇയാളെ പിടികൂടിയത്.
വെള്ളിയാഴ്ച പ്രാര്‍ഥന കഴിഞ്ഞ് വിശ്വാസികള്‍ പോയതിനു ശേഷമായിരുന്നു സംഭവം.
വൈകീട്ട് മൂന്നോടെ ആരാധനാലയത്തിലെ പരിചാരകന്‍ സംഭവം ആദ്യം കാണുകയും കമിറ്റി ഭാരവാഹികളെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് കമിറ്റി ഭാരവാഹികളുടെ പരാതിയില്‍ കേസെടുത്ത് പൊലീസ് അന്വേഷണമാരംഭിച്ചു. കണ്ണൂര്‍ റേന്‍ജ് ഡിഐജി രാഹുല്‍ ആര്‍ നായര്‍, കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ആര്‍ ഇളങ്കോ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം നടത്തിയിരുന്നു.
സിസിടിവി ക്യാമറ പരിശോധിച്ചപോഴാണ് പ്രതിയെ കുറിച്ചു വ്യക്തമായ സൂചന ലഭിച്ചത്. ഇതിനെ തുടര്‍ന്നാണ് പൊലീസ് മണിക്കൂറുകള്‍ക്കകം ഇയാളെ അറസ്റ്റുചെയ്തത്.