Main Banner

ഭാര്യയോടൊപ്പം ഉള്ള കിടപ്പറ രംഗങ്ങൾ പകർത്തി സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു: മലപ്പുറം സ്വദേശി അറസ്റ്റിൽ

മല്ലപ്പള്ളി: ഭാര്യയുമായുള്ള ലൈംഗികബന്ധത്തിന്റെ ചിത്രങ്ങള്‍ എടുത്ത് സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുത്ത് കാശുവാങ്ങിയ കേസില്‍ മലപ്പുറം സ്വദേശിയെ കീഴ്‌വയ്പ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം പുളിക്കല്‍ ഒളവട്ടൂര്‍ ചോലക്കരമ്മന്‍ വീട്ടില്‍ സുനില്‍ കുമാര്‍ (42) ആണ് പിടിയിലായത്.ഏഴുമറ്റൂര്‍ സ്വദേശിനിയായ 40കാരിയുടെ പരാതിയിലാണ് അറസ്റ്റ്.

1 st paragraph

ഏഴുമറ്റൂര്‍ സ്വദേശിനിയെ അമ്ബലപ്പുഴ ക്ഷേത്രത്തില്‍ വച്ച്‌ 2020 ഫെബ്രുവരി 24 നാണ് ഇയാള്‍ വിവാഹം കഴിച്ചത്.ശേഷം, പലയിടങ്ങളില്‍ കൂട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്യുകയും ചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തുവെന്നാണ് പരാതി.

2nd paragraph

അമ്ബലപ്പുഴയിലെ ലോഡ്ജിലും യുവതിയുടെ വീട്ടില്‍ വച്ചും പ്രതിയുടെ മലപ്പുറം കൊണ്ടോട്ടിയിലെ വീട്ടില്‍ താമസിപ്പിച്ച്‌ പൂട്ടിയിട്ടും ബലം പ്രയോഗിച്ച്‌ പീഡിപ്പിക്കുകയും ചിത്രങ്ങള്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തു.

ഇയാളുടെ സുഹൃത്തുക്കളായ മറ്റ് ആറ് പ്രതികള്‍ക്ക് ചിത്രങ്ങള്‍ കൈമാറുകയും അവര്‍ അത് സോഷ്യല്‍ മീഡിയയിലും മറ്റും പ്രചരിപ്പിക്കുകയും ചെയ്തു.ജില്ലാ പോലീസ് മേധാവി സ്വപ്‌നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശപ്രകാരം ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയുടെ ഫോണിന്റെ ലൊക്കേഷന്‍ കണ്ടെത്തി മലപ്പുറത്തെ വീട്ടില്‍ നിന്നും പൊലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ ഗോപിനാഥിന്റെ നേതൃത്വത്തില്‍ പിടികൂടുകയായിരുന്നു.