വളാഞ്ചേരിയില്‍ വീണ്ടും കുഴല്‍പ്പണം പിടികൂടി.

വളാഞ്ചേരി: 40 ലക്ഷത്തോളം രൂപയാണ് തിങ്കളാഴ്ച്ച വളാഞ്ചേരി പോലീസ് പിടികൂടിയത്.സംഭവത്തില്‍ കോഴിക്കോട് കൊടുവള്ളി സ്വദേശി മുഹമ്മദാണ് പിടിയിലായി.ബംഗളൂരുവില്‍ നിന്നും ബസ് മാര്‍ഗം വളാഞ്ചേരിയിലെത്തിച്ചതായിരുന്നു പണം.രഹസ്യവിവരത്തെ തുടര്‍ന്ന് വളാഞ്ചേരി പോലീസ് നടത്തിയ പരിശോധനയിലാണ്
കൈവേലി കടവ് വീട്ടില്‍ മുഹമ്മദ് (51) മണ്ണില്‍ക്കടവ് കൊടുവള്ളി സ്വദേശി പിടിയിലാവുന്നത്.

കഴിഞ്ഞ മാസങ്ങളിലായി 10 കോടിയിലധികം രൂപയാണ് വിവിധ പരിശോധനയില്‍ വളാഞ്ചേരി പോലീസ് പിടികൂടിയത്.പിടിച്ചെടുത്ത പണം കോടതിയില്‍ ഹാജരാക്കുമെന്ന് വളാഞ്ചേരി എസ്എച്ച്ഒ കെ ജെ ജിനേഷ് അറിയിച്ചു. പോലീസ് സംഘത്തിൽ si നൗഷാദ്, asi ബിജു, cpo ശ്രീജിത്ത്‌ എന്നിവരും ഉണ്ടായിരുന്നു