ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യത; മന്ത്രി വി അബ്ദുറഹിമാന്‍


മലപ്പുറം; ജല ശുദ്ധീകരണം കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ പ്രസ്താവിച്ചു.
ജലശുദ്ധീകരണ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംഘടനയായ വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്രൊഫഷണല്‍സ് ഓര്‍ഗനൈസേഷന്റെ (വാട്‌പ്രൊ) വാര്‍ഷിക ജനറല്‍ ബോഡിയോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

(വാട്‌പ്രൊ) വാര്‍ഷിക ജനറല്‍ ബോഡിയോഗം മലപ്പുറത്ത് സംസ്ഥാന സ്‌പോര്‍ട്‌സ,് ഫിഷറീസ് വകുപ്പ് മന്ത്രി വി അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്യുന്നു


ആരോഗ്യം ജനങ്ങളുടെ അവകാശമാണ്.കാഴ്ചയില്‍ ശുദ്ധജലമെന്ന് തോന്നുമെങ്കിലും ജല സ്രോതസ്സുകളിലെ 80 ശതമാനം ജലവും മലിനമാണെന്ന് സര്‍ക്കാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജല ശുദ്ധീകരണം ആധുനിക രീതിയിലാക്കുകയും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് വേണ്ട പരിശീലനം നല്‍കുകയും ചെയ്യുന്ന വാട്‌പ്രൊയെ മന്ത്രി അഭിനന്ദിച്ചു.
യോഗത്തില്‍ പ്രസിഡന്റ് ഇ കെ മരക്കാര്‍ വാട്ടര്‍മാക് അധ്യക്ഷത വഹിച്ചു. ഹമീദ് കക്കാട്ടില്‍, വൈറ്റല്‍ മനു, എം നജ്മുദ്ധീന്‍ വി 8 ,ഷാജഹാന്‍ കല്ലേന്തോടന്‍,സി കെ മെഹമ്മൂദ് എന്നിവര്‍ സംസാരിച്ചു.വെള്ളത്തിന്റെ സ്വഭാവ സവിശേഷതകളെ സംബന്ധിച്ച് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ സയിന്റിസ്റ്റ് എം പി ചന്ദ്രശേഖരനും ശാസ്ത്രീയമായ ജലശുദ്ധീകരണ രീതിയെ സംബന്ധിച്ച് ഉമേഷ് അഗര്‍വാളും (ഡല്‍ഹി) ക്ലാസ്സെടുത്തു.ജനറല്‍ സെക്രട്ടറി പി ബീരാന്‍ കുട്ടി ഗ്രീന്‍ വോള്‍ട്ട്,സ്വാഗതവുംജില്ലാ ജോയിന്റ് സെക്രട്ടറി പ്രവീണ്‍ കേളിക്കോടന്‍ നന്ദിയും പറഞ്ഞു.