ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ
ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച് തോസീൻ ശംസുദ്ധീൻ
തിരൂർ: ആറാം വയസ്സിൽ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് തിരൂർ താനാളൂർ സ്വദേശി തോസീൻ ശംസുദ്ധീൻ ശ്രദ്ധേയനാവുന്നു . ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പുസ്തക കവർ ഡിസൈനർ എന്ന ബഹുമതിക്ക് അർഹനായതോടെയാണ് പുരസ്കാരം തോസീനെ തേടിയെത്തിയത്. ലോക് ഡൗൺ കാലത്താണ് തോസീന്റെ സഹോദരി ആയിഷ ശംസുദ്ധീൻ അവളുടെ കവിതകളെ പുസ്തക രൂപത്തിൽ പുനർനിർമിച്ചത്. അതിന്റെ കവർ ഡിസൈൻ ചെയ്യുന്നതിന് ഒരു കലാകാരനെ തേടി കൂടുതൽ അലയേണ്ടി വന്നില്ല . 2021 ഷാർജ ഇന്റർനാഷണൽ ബുക്ക് ഫെയറിൽ പ്രകാശനം ചെയ്തത ആയിഷയുടെ രണ്ടാം പുസ്തകമായ ‘Her Voyage’ എന്നാ പുസ്തകത്തിനാണ് തോസീൻ കവർ രചന നിർവഹിച്ചത്.വര, കഥാരചന, ഫോട്ടോ എഡിറ്റിങ് എന്നിവയിലൂടെ തോസിന്റെ തുടക്കം.ചെറുപ്പത്തിലെ ചിത്ര രചനയിൽ പ്രകടിപ്പിച്ചിരുന്നതായി പിതാവ് ശംസുദ്ധീൻ പറയുന്നു.

തിരൂർ എം.ഇ .എസ് സെൻട്രൽ സ്കൂൾ , രണ്ടാം ക്ലാസ് വിദ്യാർഥിയിയാണ്. ചാട്ടുമുക്കിൽ ശംസുദ്ധീൻ, ഷാഫിയ എന്നിവരുടെ മകളാണ് . ദുജാന, ആയിഷ, ഹാജുൻ എന്നിവർ സഹോദരിമാരാണ്. സൗദിയിലെയും നാട്ടിലെയും വ്യാപാര വ്യവസായ പ്രമുഖനനായിരുന്ന പരേതനായ താനാളൂർ യാഹു ഹാജിയുടെ പേരകുട്ടയാണ് തോസീൻ.പഠനത്തോടൊപ്പം ബുക്ക് കവർ ഡിസൈനിംഗ് ഉൾപ്പെടെയുള്ള പഠ്യേതര പ്രവർത്തനങ്ങളിൽ മുന്നോട്ട് പോകാനാണ് തോസിന്റെ ആഗ്രഹം.