ഹോപ്പ് ഫ്രീഡം പുരസ്കാരം നഞ്ചിയമ്മക്ക്; ആഗസ്റ്റ് 13 ന് സമ്മാനിക്കും
തിരുർ: രാജ്യത്തിന്റെ സ്വാതന്ത്ര ദിനത്തിന്റെ
75 മത് വാർഷികത്തിന്റെ
ഭാഗമായി തിരുർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കലാ, സാംസ്കാരിക, മാധ്യമ കുട്ടായ്മയായ ഹോപ്പ് എർപെടുത്തിയ ഫ്രീഡം പുരസ്കാരം ഗായിക നഞ്ചിയമ്മയക്ക് സമ്മാനിക്കുമെന്ന്
സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു.
പാലക്കാട് ജില്ലയിലെ അട്ടപാടി സ്വദേശിനിയായ നഞ്ചിയമ്മയ്ക്കാണ് ഈ വർഷത്തെ മികച്ച ഗായികക്കുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നത്.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിൽ നഞ്ചിയമ്മ തന്നെ എഴുതി ആലപിച്ച ഗാനം
ചുരുങ്ങിയ കാലത്തിനിടയിൽ യുടുബിലുടെ ഒരു കോടി ലേറെ പേർ കേട്ടിരുന്നു
തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവ്വകലാശാല ഐ.ക്യു. എ.സി ഡയര്കടർ ഡോ:ആർ . രാജീവ് മോഹൻ,
കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ മലയാള വിഭാഗം പ്രൊഫസർ ഡോ കെ.ടി..ഷംഷാദ് ഹുസൈൻ, സേലം പെരിയാർ സർവ്വകലാശാല സോഷ്യോളജി പ്രൊഫസർ ഡോ.ടി. സുന്ദർ രാജൻ എന്നിവർ അടങ്ങിയ ജൂറി കമ്മിറ്റിയാണ്
അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്.
സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച്ആഗസ്റ്റ് 13 ന് രാവിലെ 10 മണിക്ക് തിരുർ നൂർ ലേക്കിൽ നടക്കുന്ന ചടങ്ങിൽ ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാൻ പുരസകാരം സമ്മാനിക്കും. കുറുക്കോളി മൊയ്തീൻ എം.എൽ.എ അധ്യക്ഷനാകും. മലപ്പുറം
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ. റഫീഖ മുഖ്യാതിഥിയാവും
ജനപ്രതിനിധികൾ, ഉദ്ധ്യോഗസ്ഥർ, കലാ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
തുടർന്ന് വോയ്സ് ഓഫ് മലബാർ ഒരുക്കുന്ന സംഗീത വിരുന്നും ഉണ്ടാവും.
പത്രസമ്മേളനത്തിൽ
സംഘാടകരായ മുൻ ജില്ലാ പോലീസ് മേധാവി പി.രാജു, പി.പി. .അബ്ദുറഹിമാൻ, മുജീബ് താനാളൂർ, അനിൽ കോവിലകം
സഫ്ന ഗസൽ എന്നിവർ പങ്കെടുത്തു.