ട്രോളിംഗ് അവസാനിക്കുമ്പോൾ മത്സ്യത്തൊഴിലാളികളുടെ പ്രതീക്ഷക്ക് മങ്ങലായി കാലാവസ്ഥ മുന്നറിയിപ്പ്

പൊന്നാനി: മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമായ ഒരു ട്രോളിങ്ങിന്റെ കാലം കൂടി അവസാനിക്കുന്നു. ഇനി പ്രതീക്ഷയോടെ കടലേക്കിറങ്ങുകയാണ് അപ്പോൾ പടരുന്ന ആശങ്കകൾ ചെറുതല്ല ലോകത്താകമാനം ഉള്ള മത്സ്യത്തൊഴിലാളികളുടെ നിലനിൽപ്പിന് അവരുടെ ജീവിതത്തിന് പ്രയാസമുണ്ടാക്കുന്ന ഒട്ടനവധി കാര്യങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഇതിനുപുറമേ കാലാവസ്ഥാ വ്യതിയാനം മൂലം ഉണ്ടാകുന്ന പ്രയാസങ്ങളും ജോലി ചെയ്തു ജീവിക്കാനുള്ള മറ്റു ബുദ്ധിമുട്ടുകളും നേരിടേണ്ടി ഇരിക്കുന്നു. മത്സ്യമേഖലയിലേ തൊഴിലാളികളുടെ സബ്സിഡി എല്ലാം നിർത്തലാക്കുന്ന ദുഃഖത്തിന്റെയും കണ്ണീരിന്റെയും വർഷമായി മാറുമോ മത്സ്യത്തൊഴിലാളികളുടെ ദുർഭയമായി മാറുമോ ഈ വർഷം എന്ന ആശങ്കയിലാണ് തൊഴിലാളികൾ. തൊഴിലാളികൾക്കുള്ള W T O തീരുമാനം വലിയ ആശങ്കയിലാണ്. 2022 ജൂണിൽ ജുനീവയിൽ ചേർന്ന യോഗം W T O സമ്മേളനത്തിൽ രണ്ടു വർഷത്തിനകം മത്സ്യത്തൊഴിലാളികളുടെ മുഴുവൻ ആനുകൂല്യങ്ങളും നിർത്തലാക്കാൻ തീരുമാനമായി. ഇന്ത്യ അടക്കം 165 രാജ്യങ്ങൾ പങ്കെടുത്ത യോഗത്തിൽ 86 രാജ്യങ്ങൾ ഇതിനെ എതിർത്തു ഇന്ത്യ ഈ തീരുമാനത്തെ അനുകൂലിച്ചു. മത്സ്യമേഖലയിലെ ഇന്ധല വില വർദ്ധനവും മണ്ണെണ്ണ കോട്ട വെട്ടിക്കുറുക്കുകയും ചെയ്ത നടപടി പിൻവലിക്കേണ്ടിയിരിക്കുന്നു.

ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി 52 ദിവസത്തിനു ശേഷം കടലിറങ്ങാൻ കാത്തിരിക്കുന്ന മത്സ്യബന്ധന ബോട്ടുകൾക്ക് തിരിച്ചടിയായി കാലാവസ്ഥ മുന്നറിയിപ്പും കാലവർഷം മോശമായതിനാൽ അടുത്ത അഞ്ച് ദിവസത്തേക്ക് കടലിൽ ഇറങ്ങരുതെന്നാണ് ഫിഷറീസ് വകുപ്പിന്റെ മുന്നറിയിപ്പ്. 52 ദിവസത്തിനു ശേഷം കടലിൽ ഇറങ്ങാൻ തയ്യാറായി ഐസും വെള്ളവും ഇന്ധനവും നിറച്ച് ബോട്ടുകളും തൊഴിലാളികളും തയ്യാറായി നിൽക്കുമ്പോൾ അർദ്ധരാത്രിയിലാണ് ഇതുപോലുള്ള മുന്നറിയിപ്പ് നൽകുന്നത്. ഇതുപോലുള്ള സാഹചര്യത്തിൽ ആളുകൾക്ക് വേണ്ട അടിയന്തര സഹായം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ തയ്യാറാവണം. കാലാവസ്ഥ മുന്നറിയിപ്പിനെ തുടർന്ന് മത്സ്യബന്ധനത്തിന് പോകാൻ കഴിയാതെ വരുന്ന ദിവസങ്ങൾ കണക്കിലെടുത്ത് സർക്കാർ സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചു ദുരിതത്തിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സംരക്ഷിക്കണമെന്നും ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തിയ മത്സ്യത്തൊഴിലാളി ഭവന നിർമ്മാണ സഹായം ഒഴിവാക്കി പഴയത് പോലെ ഫിഷറീസ് ഡിപ്പാർട്ട്മെൻറ് വഴി ഭവന നിർമ്മാണത്തിനുള്ള പദ്ധതി രൂപീകരിക്കുകയും ചെയ്യണമെന്നും.
വൻകിട വിദേശ കപ്പിലുകൾക്ക് ആഴക്കടലിൽ നിന്നും മത്സ്യം പിടിക്കുന്നതിന് ലൈസൻസ് നൽകിക്കൊണ്ടിരിക്കുകയാണ് ഇത് കാരണം മത്സ്യത്തൊഴിലാളികൾ ഒരു ലക്ഷ്യവും രണ്ട് ലക്ഷവും ചിലവാക്കി മത്സ്യബന്ധത്തിന് പോയാൽ വെറും കയ്യുമായാണ് തിരിച്ചുവരുന്നത് വലിയ സാമ്പത്തിക ബാധ്യതയാണ് ഇവർക്ക് വരുന്നത്. അടുത്ത സംസ്ഥാനമായ തമിഴ്നാട്ടിൽ മണ്ണെണ്ണക്കും ഡീസലിനും സബ്സിഡി നൽകിയാണ് മത്സ്യത്തൊഴിലാളികളെ സംരക്ഷിക്കുന്നത്. സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾക്ക് മത്സ്യബന്ധനത്തിന്ന് ഒരു മാസം 2100 ലിറ്റർ മണ്ണുണ്ണയാണ് ആവശ്യമായി വരുന്നത് ഈ നിലക്ക് ഒരു വർഷം 25,920 ലിറ്റർ മണ്ണെണ്ണ ആവശ്യമായി വരുന്നുണ്ട് മൂന്നുമാസത്തിൽ ഒരിക്കലാണ് മണ്ണെണ്ണ ലഭിക്കുന്നത് അത് നാലുമാസമായി മാറ്റിയിരിക്കുന്നു ലഭ്യത കുറവ് മൂലം തൊഴിലാളികൾ വളരെ ബുദ്ധിമുട്ടിലാണ്. ജി ആർ അനിൽ (ഭക്ഷ്യ വകുപ്പ് മന്ത്രി) യുടെ ഇടപെടൽ ഭാഗമായി ഗവൺമെന്റിന് 22,000 ലിറ്റർ മണ്ണെണ്ണ നൽകാമെന്ന് കേന്ദ്ര ഗവൺമെൻറ് അംഗീകരിക്കുകയാണ് ഉണ്ടായത്. സംസ്ഥാന ഗവൺമെന്റിന്റെ ഇടപെടൽ മൂലമാണ് നമുക്ക് ഇത് ലഭ്യമാക്കിയത് എന്നാൽ പല കാര്യങ്ങളിലും സംസ്ഥാന സർക്കാറിന്റെ ഇടപെടൽ മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ചെയ്യുന്നില്ല. എന്നാൽ വെറുതെയുടെ സാഹചര്യത്തിൽ പ്രത്യേക പാക്കേജ് അനുവദിക്കാൻ സർക്കാറുകൾ തയ്യാറാവണം.

കാലാവസ്ഥാ വ്യതിയാന സമയത്ത് സർക്കാർ കടലിൽ പോകരുത് എന്ന് പറയുമ്പോൾ സാമ്പത്തിക സഹായം നൽകാൻ സർക്കാർ ബാധ്യസ്ഥരാണ് എന്നാൽ സർക്കാർ പണിക്ക് പോകരുതെന്ന് പറയുക അല്ലാതെ യാതൊരു സഹായവും ലഭിക്കുന്നില്ല മത്സ്യത്തൊഴിലാളി ദുരിതങ്ങൾ ഓരോന്നായി അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. കടൽക്ഷോഭം മൂലം നിരവധി വീടുകൾ തകർന്നിരിക്കുകയാണ് നിരവധി മത്സ്യത്തൊഴിലാളികളുടെ വീടും സ്വത്തും നഷ്ടപ്പെട്ടു ദുരിതത്തിലാണ് ജീവിതം. ഈ സമയത്താണ് ട്രോളിംഗ് നിരോധനം മാറിയിരിക്കുന്നത് അതുകൊണ്ട് ഒരു വലിയ പ്രതീക്ഷയോടെയാണ് മത്സ്യത്തൊഴിലാളികൾ ഈ വർഷത്തെ കാണാൻ ശ്രമിച്ചത്. പ്രത്യേകിച്ച് സർക്കാർ സഹായങ്ങൾ മത്സ്യത്തൊഴിലാളികൾ ആഗ്രഹിക്കുന്നുണ്ട്. ട്രോളിംഗ് നിരോധനം കഴിഞ്ഞ് ബോട്ടുകളും മറ്റും കടലിലേക്ക് ഇറങ്ങുമ്പോൾ മുൻകാല ങ്ങളിൽ അപേക്ഷിച്ചു വിദേശ കപ്പലുകൾ കരയിൽ വന്ന് മത്സ്യം പിടിക്കുന്ന അവസ്ഥയുണ്ട് ഇത് കർശനമായി പരിശോധിക്കാൻ സർക്കാർ മുന്നിട്ടിറങ്ങി കരാറുകൾ തെറ്റിച്ചു കൊണ്ടുവരുന്ന കപ്പലുകൾക്കെതിരെ നിയമ നടപടിയെടുക്കാൻ നേവി. കോസ്റ്റ് ഗാർഡ് തുടങ്ങിയ ബന്ധപ്പെട്ടവർ തയ്യാറാവണം എന്നാൽ മാത്രമേ മത്സ്യത്തൊഴിലാളികൾക്ക് സ്വതന്ത്രമായി മത്സ്യം ലഭ്യത ഉണ്ടാവുകയുള്ളൂ എന്നാൽ ട്രോളിംഗ് ബോട്ടുകൾ കടലിലേക്ക് ഇറങ്ങി ചെറു മത്സ്യങ്ങളെ പിടിച്ചാൽ ഇവയുടെ വംശനാശഭീഷണി ഉണ്ടാകുമെന്ന ആശങ്ക ശക്തമാണ് കേരളത്തിലെ മൊത്തം മത്സ്യ ബന്ധന തൊഴിലാളികളിൽ 95% പേരും പരമ്പരാഗത മേഖലയിൽ ജോലി ചെയ്യുന്നവരാണ് ട്രോളിംഗ് ബോട്ടുകൾ നിരോധിത മേഖലകൾ ഉപയോഗിക്കാതിരിക്കുക ചെറു മത്സ്യങ്ങൾ പിടിക്കാതിരിക്കുന്നതിനും ശക്തമായ നിരീക്ഷണം വേണം. പോരാട്ടങ്ങളുടെ നാളുകൾക്കാണ് ഈ വർഷവും സാക്ഷ്യം വഹിക്കാൻ പോകുന്നത് കാരണം WTO പോലെയുള്ള കരി നിയമങ്ങൾ കൊണ്ടുവരികയാണ് കടൽ മേഖലകളിൽ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോയി മത്സ്യബന്ധനം നടത്താൻ കഴിയാത്ത അവസ്ഥയിലേക്കാണ് കേന്ദ്ര ഗവൺമെൻറ് പുതിയ നയങ്ങൾ കൊണ്ടുവരുന്നത് പരമ്പരാഗത മത്സ്യത്തൊഴിലാളികളെ കടലിൽ നിന്നും ആട്ടിയോടിക്കുന്ന രീതിയിലുള്ള നിയമങ്ങൾ ഇന്ത്യൻ പാർലമെൻറിൽ പോലും പാസാക്കി കൊണ്ടിരിക്കുന്നു അതിനു ഉദാഹരണമാണ് സബ്സിഡികൾ നിർത്തലാക്കി കൊണ്ടുള്ള കേന്ദ്ര ഗവൺമെന്റിന്റെ പുതിയ വിജ്ഞാപനം ഇതിനെതിരെയുള്ള ശക്തമായ സമരങ്ങൾ ആയിരിക്കും ഇന്ത്യയിൽ ഇനി മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ പടർന്നു പിടിക്കാൻ പോകുന്നത്.

എ കെ ജബ്ബാർ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ദേശീയ ട്രഷറർ (AITUC)