Bridal

പ്രതിദിനം 12 ലക്ഷം സ്ത്രീ യാത്രക്കാര്‍; സൗജന്യ യാത്രയുടെ അന്തിമ തീരുമാനം മുഖ്യമന്ത്രിക്ക്; ജൂണ്‍ 15 മുതല്‍ നടപ്പാക്കാൻ നീക്കം

തിരുവനന്തപുരം: കെഎസ്‌ആർടിസി ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന ചരിത്രപരമായ പദ്ധതിയുടെ അന്തിമരൂപം മുഖ്യമന്ത്രിയുടെ കൈകളിലേക്ക്.

1 st paragraph

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് ഗതാഗതവകുപ്പ് സമർപ്പിച്ച ശുപാർശകളില്‍ മുഖ്യമന്ത്രി വൈകാതെ തന്നെ ഉന്നതതല യോഗം വിളിച്ച്‌ അന്തിമ തീരുമാനമെടുക്കും. വരുന്ന ജൂണ്‍ 15-ഓടെ പദ്ധതി യാഥാർഥ്യമാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.

നേരത്തെ മന്ത്രി സി.പി. ജോണ്‍ പ്രഖ്യാപിച്ചതുപോലെ സംസ്ഥാനത്തെ മുഴുവൻ വനിതകള്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭ്യമാക്കാനാണ് തീരുമാനം. എന്നാല്‍ ഏതെല്ലാം കാറ്റഗറി ബസുകളില്‍ ഇത് നടപ്പാക്കണമെന്ന കാര്യത്തിലാണ് ഇനി വ്യക്തത വരാനുള്ളത്. കെഎസ്‌ആർടിസി നല്‍കിയ റിപ്പോർട്ട് വിവിധ വകുപ്പുകള്‍ വിശദമായി ചർച്ച ചെയ്ത ശേഷമാണ് അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് കൈമാറിയത്.

2nd paragraph

വിവിധ പാക്കേജുകളും കണക്കുകളും (3 മാസത്തെ നഷ്ടം):

ഏതൊക്കെ ബസുകളില്‍ പദ്ധതി നടപ്പാക്കിയാല്‍ എത്രത്തോളം അധിക ബാധ്യത വരുമെന്നതിന്റെ കൃത്യമായ കണക്കുകള്‍ കെഎസ്‌ആർടിസി സർക്കാരിന് സമർപ്പിച്ചിട്ടുണ്ട്. മൂന്ന് മാസത്തെ കണക്കുകള്‍ താഴെ പറയുന്ന രീതിയിലാണ്:

മുഴുവൻ ബസുകളിലും: 112 കോടി രൂപ.

ഓർഡിനറി ബസുകളില്‍ മാത്രം: 57 കോടി രൂപ.

ഓർഡിനറി, സിറ്റി ഫാസ്റ്റ് ബസുകളില്‍: 65 കോടി രൂപ.

ഓർഡിനറി, ഫാസ്റ്റ്, സൂപ്പർ ഫാസ്റ്റ് ബസുകളില്‍: 90 കോടി രൂപ.

നിലവില്‍ കെഎസ്‌ആർടിസിക്ക് നല്‍കുന്ന ശമ്പള-പെൻഷൻ സഹായങ്ങള്‍ക്ക് പുറമെ ഈ തുക കൂടി സർക്കാർ അധികമായി നല്‍കേണ്ടി വരും.

പ്രതിദിനം 12 ലക്ഷം യാത്രക്കാർ; മുൻകൂർ തുക വേണമെന്ന് കെഎസ്‌ആർടിസി

സംസ്ഥാനത്ത് പ്രതിദിനം 10 മുതല്‍ 12 ലക്ഷം വരെ വനിതകള്‍ കെഎസ്‌ആർടിസിയെ ആശ്രയിക്കുന്നുണ്ടെന്നാണ് കണക്ക്. സൗജന്യയാത്ര നിലവില്‍ വരുന്നതോടെ യാത്രാക്കാരുടെ എണ്ണത്തില്‍ വൻ വർധനവുണ്ടാകുമെന്നാണ് വിലയിരുത്തല്‍.

എന്നാല്‍, സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്‌ആർടിസിക്ക് പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഏത് സ്കീം തിരഞ്ഞെടുത്താലും അതിനുള്ള തുക സർക്കാർ മുൻകൂറായി നല്‍കണമെന്ന നിലപാടിലാണ് മാനേജ്‌മെന്റ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ തുക അനുവദിക്കുന്നത് സംബന്ധിച്ചും കൃത്യമായ രൂപരേഖ തയ്യാറാക്കും.