വട്ടപ്പാറയിൽ വാഹനാപകടം; ഒരാൾക്ക് പരിക്ക്

വളാഞ്ചേരി: ദേശീയപാത 66ലെ സ്ഥിരം അപകട മേഖലയായ വളാഞ്ചേരി വട്ടപ്പാറ വളവിലുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. വട്ടപ്പാറയിലെ പ്രധാന വളവിലാണ് ഇന്ന് രാവിലെ ഒമ്പതരയോടെയാണ് അപകടമുണ്ടായത്. എറണാംകുളത്തേക്ക് ഷീറ്റുമായി പോവുകയായിരുന്ന ലോറിയാണ് നിയന്ത്രണം വിട്ടതിനെ തുടർന്ന് മറിഞ്ഞത്.

അപകടത്തിൽ മഹാരാഷ്ട്ര സ്വദേശിയായ ഡ്രൈവറെയും ക്ലീനറെയും വളാഞ്ചേരിയിലെ സ്വകാര്യ അശുപത്രിയിൽ പ്രവേശിപ്പിച്ചു. അറ്റകുറ്റപ്പണികളുടെ ഭാഗമായി സമീപകാലത്തായി പണികഴിപ്പിച്ച സംരക്ഷണഭിത്തിയിൽ ഇടിച്ചു നിൽക്കുകയായിരുന്നു ലോറി. വളാഞ്ചേരി പോലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.