കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരിൽ നിന്ന് 59.02 ലക്ഷം രൂപയുടെ സ്വര്‍ണം പിടികൂടി. 1119.190 ഗ്രാം സ്വർണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കണ്ടെടുത്തത്.

അബുദാബിയിൽ നിന്ന് എത്തിയ യഹിയ എന്ന യാത്രക്കാരനിൽ നിന്ന് നിന്ന് സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ട്രോളി ബാഗിൽനുള്ളിൽ സ്വർണം വടി പോലെ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്.