എടവണ്ണ ബസ്റ്റാന്റ് പരിസരത്ത് കാറിന് തീപിടിച്ചു

എടവണ്ണ: ബസ് സ്റ്റാന്റിന് സമീപം ഇന്ന് ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം.കുണ്ടുതോട്‌ നിന്നുംമഞ്ചേരിയിലേക്ക് പോയിക്കൊണ്ടിരിക്കുന്ന നാനോ കാറിനാണ് തീ പിടിച്ചത്. ഡ്രൈവർ മാത്രമുണ്ടായിരുന്ന കാറിൽ നിന്ന് പുക പോകുന്നത് കണ്ട് നാട്ടുകാർ തടിച്ചു കൂടി.

കാറിന്റെ പിന്നിൽ നിന്ന് വലിയ തോതിൽ പുകയുന്നതും തീ കത്തുന്നതും കണ്ട് നാട്ടുകാർ കാർ നിർത്തിച്ചു തീ കെടുത്താൻ ശ്രമം തുടങ്ങി. ജീവ രക്ഷാപ്രവർത്തന സംഘടനയായ ERF പ്രവർത്തകർ ഉടൻ സ്ഥലത്ത് എത്തി തീയും പുകയും ഒഴിവാക്കി. സംഭവ സ്ഥലത്ത് എടവണ്ണ പോലീസും തിരുവാലി ഫയർ ഫോഴ് സുംഎത്തിയെങ്കിലും അപ്പോഴേക്കും ERF പ്രവർത്തകരുടെയും നാട്ടുകാരുടെയും രക്ഷാ പ്രവർത്തനം വലിയ അപകടം തന്നെ ഒഴിവാക്കി. വളരെ പെട്ടെന്ന് രക്ഷാ പ്രവർത്തനം..നടത്തിയതുകൊണ്ട് കാറ് പൂർണമായും കത്തി പിടിക്കാതെ രക്ഷപ്പെട്ടു എന്നും അതേ സമയം പരിസരത്തെ നിരവധി കടകൾക്കും രക്ഷയായി എന്നും ERF ന്റെ കോർഡിനേറ്റർ ഷാഹിൻ പറഞ്ഞു.