അര ലക്ഷം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നങ്ങൾ താനൂർ പോലീസ് പിടികൂടി


താനൂർ: പോലീസ് സ്റ്റേഷൻ പരിധിയിൽ സ്കൂൾ പരിസരങ്ങളിലും വ്യാപാര സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും നിരോധിത പുകയില ഉൽപ്പന്നങ്ങൾ കച്ചവടം നടത്തിയ കോറാട് സ്വദേശി 50 വയസ്സുകാരൻ കുണ്ടിൽ പരേക്കത്ത് മൊയ്തീൻ കുട്ടി@ സിറ്റിസൺ എന്നയാളെ പിടികൂടി ടിയാന്റെ വീട്ടിലെ ആട്ടിൻ കൂട്ടിലും വിറക് പുരയിലും പ്രത്യേക അറകൾ നിർമ്മിച്ചാണ് പുകയില ഉൽപന്നങ്ങൾ സൂക്ഷിച്ചിരുന്നത്.

ജില്ലാ പോലീസ് മേധാവി ബഹു: സുജിത്ത് ദാസ് IPS അവർകൾക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ താനൂർ DYSP മൂസ്സ വള്ളിക്കാടന്റെ നിർദ്ദേശപ്രകാരം താനൂർ ഇൻസ്പെക്ടർ ജീവൻ ജോർജിന്റെ നേതൃത്വത്തിൽ താനൂർ DANSAF അംഗങ്ങൾ ചേർന്നാണ് പ്രതിയെ പിടികൂടിയത്.