നൂറ് പേർക്ക് ട്രോമാ കെയർ പരിശീലനം നൽകി; ലക്‌ഷ്യം സമ്പൂർണ്ണ ട്രോമാ കെയർ സാക്ഷരത; തിരൂർ പോളിടെക്‌നിക്കിൽ രണ്ടാം ഘട്ട പരിശീലനം ഉടൻ

തിരൂർ: മലപ്പുറം ഡിസ്ട്രിക്റ്റ് ട്രോമ കെയർ നേതൃത്വത്തിൽ തിരൂർ സീതി സാഹിബ്‌ മെമ്മോറിയൽ പോളിടെക്‌നിക്ക് ലീഡ്സ് സെൻറർ, എൻ എസ് എസ്, എൻ സി സി, സ്നേഹതീരം വളണ്ടിയർ വിംഗ്, എന്നിവയുടെ സംയുക്ത സഹകരണത്തോടെ റോഡ് സേഫ്റ്റി, ഫസ്റ്റ് എയിഡ്, എന്നിവയിൽ ഒന്നാം ഘട്ട പരിശീലനം തിരൂർ എസ്. എസ്. എം പോളിടെക്നിക്കിൽ ആഗസ്റ്റ് 7ന് നടന്നു.

എൻ.എസ്.എസ്. കേരള സ്റ്റേറ്റ് ഓഫീസർ ഡോ. ആർ. എൻ. അൻസർ ഓൺലൈനിൽ പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. തിരൂർ താലൂക്കിലെ പൊതു ജനങ്ങൾക്കായാണ് പരിശീലന പരിശീലന പരിപാടി നടത്തിയത്.

പോളിടെക്‌നിക്ക് എനർജി മാനേജ്‌മെൻറ് സെൻറർ നോഡൽ ഓഫീസർ അൻവർ സുലൈമാൻ അദ്ധ്യക്ഷത വഹിച്ച പരിപാടി, ടി. എ. മുഹമ്മദ്‌ സിയാദ് (തുടർ വിദ്യാഭാസ കേന്ദ്രം മാനേജർ) സ്വാഗതവും അഫ്രീദ്. എ.കെ. (സ്‌നേഹതീരം എക്സിക്യൂട്ടീവ് മെമ്പർ) നന്ദിയും പറഞ്ഞു.

മലപ്പുറം ഡിസ്ട്രിക്ട് ട്രോമകെയർ ജനറൽ സെക്രട്ടറി പ്രദീഷ് കെ പി ട്രോമ കെയർ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും വിശദീകരിച്ചു. മലപ്പുറം ഡിസ്ട്രിക്ട് ട്രോമകെയർ പ്രസിഡണ്ട്, മുൻ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ ഡോ. പി. എം മുഹമ്മദ്‌ നജീബ് (വേർഡ് ബാങ്ക് റോഡ് സേഫ്റ്റി കൺസൾട്ടൻറ്) മുഖ്യാതിഥി ആയിരുന്നു. പൊതുജനങ്ങൾ കൂടാതെ, വിവിധ പോളിടെക്നിക്കുകളിലെ എൻഎസ്എസ് അംഗങ്ങൾ, സ്നേഹതീരം വളണ്ടിയർമാർ, തുടങ്ങി നൂറ് പേർ പരിശീലനത്തിൽ പങ്കെടുത്തു.

എം.പി. ഹാരിസ് (സ്റ്റാഫ് കോഓർഡിനേറ്റർ, പോളിടെക്‌നിക്‌ ട്രോമാ കെയർ യൂണിറ്റ്), എൻഎസ്എസ് ടെക് സെൽ മലപ്പുറം ജില്ലാ കോഓർഡിനേറ്റർ കെ.എ.കാദർ, ഇ. നൂറു മുഹമ്മദ് (ഡിഎംഒ ഓഫീസ് മലപ്പുറം), തുടങ്ങിയവർ ആശംസകൾ നേർന്ന് പ്രഭാഷണം നടത്തി.

ഒന്നാം ഘട്ട പരിശീലനത്തിൻറെ ഭാഗമായി ഹെൽത്ത് ഇൻസ്‌പെക്ടർ കെ. നാസർ അഹമ്മദ് വാഴക്കാട് (വിഷയം: പ്രഥമ ശുശ്രൂഷ), മോട്ടോർ വാഹനവകുപ്പ് ഇൻസ്‌പെക്ടർ അബ്ദുൽ കരീം ചാലിൽ (വിഷയം: റോഡ് സുരക്ഷ), എന്നിവർ പരിശീലനം നൽകി.

ട്രോമ കെയർ തിരൂർ, വൈലത്തൂർ, കൽപകഞ്ചേരി യൂണിറ്റ് ഭാരവാഹികളായ മുജീബ് റഹ്മാൻ. കെ, ഷിഹാബ് ടിടി., മുഹമ്മദ്‌ യുസഫ് സിഎച്, പ്രഭാകരൻ കെ, ഷമീം പികെ, സുബൈർ എ, അബ്ദുറഹിമാൻ വിടി, ശറഫുദ്ധീൻ സി, മുജീബ് റഹ്‌മാൻ കെ, എൻഎസ്എസ് ഡിസ്ട്രിക്ട് വളണ്ടിയർ സെക്രട്ടറിമാരായ അംന നസ്രിൻ സി, ഫെമിന പി, എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.

ഷമീർ അലി പി, നാസർ പുല്ലാട്ട്, ഇസ്മായിൽ പറവന്നൂർ, കെഎം അർഷൽ, ഉബൈദ് സ്നേഹതീരം, എ.പി. മുഹമ്മദ് സുഹൈൽ, പത്മനാഭൻ പള്ളിയേരി, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

ഒന്നാം ഘട്ടം പരിശീലനം പൂർത്തിയാക്കിയവർക്കായി രണ്ടാം ഘട്ടം പരിശീലനം ഉടൻ ആവിഷ്ക്കരിക്കുന്നതായി പോളിടെക്‌നിക്‌ ചെയർമാൻ കെ കുട്ടി അഹമ്മദ് കുട്ടി, പ്രിൻസിപ്പാൾ അബ്ദുൽ നാസർ കൈപ്പഞ്ചേരി, എന്നിവർ അറിയിച്ചു.