ആശ്രയയുടെ ജനബോധന്‍ യാത്ര വിജയിപ്പിക്കും

മലപ്പുറം: കൊട്ടാരക്കര കേന്ദ്രമായ ആശ്രയസങ്കേതം അഭയ കേന്ദ്രത്തിന്റെയും അനാഥരില്ലാത്ത ഭാരതം കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവല്‍ക്കരണം ലക്ഷ്യമിട്ട് നടത്തുന്ന ജന ബോധന്‍ യാത്ര 2022 വിജയിപ്പിക്കുവാന്‍ ആശ്രയ ജില്ലാ കമ്മറ്റി തീരുമാനിച്ചു.


ആഗസ്റ്റ് 26 മുതല്‍ സപ്തംബര്‍ 3 വരെ ജില്ലയിലെ 16 നിയസഭാ മണ്ഡലങ്ങളിലും ജാഥ പ്രചരണം നടത്തും ലഹരിക്കെതിരെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കും യോഗത്തില്‍ വി എന്‍ ഹരിദാസന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കോഡിനേറ്ററായി ഇ.സത്യന്‍ മാസ്റ്ററെ തെരഞ്ഞെടുത്തു.ജില്ലാ ട്രഷറര്‍ സി എ റസാഖ്, മുകുന്ദന്‍ മേലേടത്ത് , ഹാ ഷിം ,പി.കെ വേലായുധന്‍ , പി അയ്യപ്പന്‍,എ വി മുസ്തഫ , എം ബേബി , അബ്ദു തെക്കരകത്ത് , ടി ചന്ദ്രമതി , പി വി ഉദയകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു