അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി തിരൂർ റെയിൽവേ പോലീസിന്റെ പിടിയിൽ
തിരൂർ: റെയില്‍വേ സ്റ്റേഷനിൽ കഞ്ചാവ് വേട്ട,അഞ്ച് കിലോയോളം കഞ്ചാവുമായി കൽക്കട്ട സ്വദേശി പിടിയിൽ.തിരൂർ റെയില്‍വേ പോലീസും എക്സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലിണ് കഞ്ചാവ് പിടികൂടിയത്.

ഇന്ന് രാവിലെ 6.30 ന് എത്തിയ ചെന്നൈമെയിലിലാണ് കൽക്കട്ട സ്വദേശിയായ സൈഫുദ്ധീനെ കഞ്ചാവുമായി പിടികൂടിയത്.തിരൂർ റെയില്‍വേ പോലീസും എക്സൈസും മലപ്പുറം ഐബിയും സംയുക്തമായി നടത്തിയ പരിശോധനയിലിണ് കഞ്ചാവ് പിടികൂടിയത്.പിടികൂടിയ കഞ്ചാവ് അഞ്ച് കിലോയോളം തൂക്കം വരും

Rpf si സുനിൽകുമാർ,എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ രഞ്ജിത്ത് കുമാർ,സജി അഗസ്റ്റ്യൻ ഒ.പി ബാബു,മലപ്പുറം ഐബിയും പ്രിവന്റീവ് ഓഫീസർ രാജേഷ്കുമാർ, രവീന്ദ്രനാഥ്,അബിൻ നിലവ്,പ്രമോദ് വി.പി തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.