എ.പി.ജെ. അബ്ദുൽ കലാം സ്കോളർഷിപ്പിന്റെ പ്രഖ്യാപനം, ട്രസ്റ്റിന്റെ വാർഷികം, ട്രസ്റ്റ് നിർമ്മിച്ച വീടിന്റെ താക്കോൽ ദാനം



മലപ്പുറം ജില്ലയിലെ 75 വിദ്യാർത്ഥികൾക്ക് എഞ്ചിനീയറിംഗ് പഠനത്തിന് എ.പി.ജെ. സ്കോളർഷിപ്

മലപ്പുറം: ആസാദി കാ അമൃത് മഹോത്സവത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടു
എപിജെ അബ്ദുൽ കലാമിന്റെ ഇഷ്ടവിഷയമായ എൻജിനീയറിങ് പഠനത്തിന്
പ്ലസ്ടു വിന് ഉയർന്ന മാർക്ക് വാങ്ങിയ മലപ്പുറം ജില്ലയിലെ അശരണരായ 75 വിദ്യാർത്ഥികൾക്ക് ഉചിതമായ രീതിയിൽ 50 മുതൽ 100 ശതമാനം വരെ സ്കോളർഷിപ്പ് നൽകുന്ന പദ്ധതിക്ക് തിരൂരിലെ എപിജെ അബ്ദുൽ കലാം ട്രസ്റ്റ് കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ ഗ്രൂപ്പായ എംജിഎം ഗ്രൂപ്പ് ഓഫ് ഇൻസ്ടിട്യൂഷൻസ്മായി ചേർന്ന് സ്കോളർഷിപ് വിദ്യാഭ്യാസ പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നു.

പ്ലസ്ടുവിന് ഉയർന്ന മാർക്ക് നേടിയ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരോ  പ്രകൃതി ദുരന്തങ്ങൾ മൂലമോ മറ്റോ കഷ്ടതകൾ അനുഭവിക്കുന്നവരോ ,  മാതാവോ പിതാവോ  നഷ്ടപ്പെട്ടവരോ ആയ വിദ്യാർഥികൾക്ക് എ.പി.ജെ. സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. വിശദവിവരങ്ങൾക്ക്   9605494444, 7025335111.

ഈമാസം 12 തീയതിക്കകം apjtirur@gmail.com എന്ന ഇ മെയിലിലോ തിരൂർ പൂങ്ങോട്ട്കുളം ദാറുസലാം മാളിലുള്ള എ.പി.ജെ ട്രസ്റ്റ് ഓഫീസിൽ നേരിട്ടോ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷിച്ചവർ തിരൂർ ടൗൺ ഹാൾ പരിസരത്ത്  വെച്ച് 13 ന് ശനിയാഴ്ച്ച കാലത്ത് പത്ത് മണിക്ക് ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്.

തെരഞ്ഞെടുക്കപെട്ടവരുടെ ലിസ്റ്റ് 13 ന് വൈകിട്ട് അഞ്ചിന് തിരൂർ ടൗൺ ഹാളിൽ നടക്കുന്ന ട്രസ്റ്റിന്റെ വാർഷിക  ചടങ്ങിൽ പ്രഖ്യാപിക്കുന്നതാണ്. തെരഞ്ഞെടുക്കപെടുന്നവർക്ക് എം.ജി.എം. ഗ്രൂപിന്റെ എറണാകുളം മലപ്പുറം ജില്ലകളിലെ എഞ്ചിനീയറിംഗ് കാമ്പസുകളിലായിരിക്കും പ്രവേശനം നൽകുന്നത്.

കഴിഞ്ഞ മൂന്ന് വർഷമായി തിരൂർ കേന്ദ്രമാക്കി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ജീവ കാരുണ്യ പ്രസ്ഥാനമാണ് എപിജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റ് . ട്രസ്റ്റിന്റെ കീഴിൽ ഒരേക്കർ സ്ഥലത്ത് പത്ത് നിർധന കുടുംബങ്ങൾക്കുള്ള വീട് നിർമാണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു. നിർമാണം പൂർത്തിയായ ഒരു വീടിന്റെ താക്കോൽ കൈമാറ്റം  ആഗസ്റ്റ് പതിമൂന്നിന്ന് 3-ാം വാർഷിക പരിപാടിയിൽ നടത്തും.   ട്രസ്റ്റിന്റെ കീഴിൽ സ്വപ്ന വീട് എന്ന പേരിലുള്ള അഗതിമന്ദിരവും പ്രവർത്തിച്ചു വരുന്നുണ്ട്. കൂടാതെ  ട്രസ്റ്റിന്റെ കീഴിൽ സൗജന്യ ഡയാലിസ് സെന്റർ , മാനസിക രോഗമുള്ളവർക്കുള്ള പുനരധിവാസ കേന്ദ്രം, സാംസ്കാരിക നിലയം, ലൈബ്രറി എന്നിവയെല്ലാം നിർമിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഇതിന് വേണ്ട ഭൂമി ഉദാര മതിയായ കോഹിനൂർ നൗഷാദാണ് വിട്ട് നൽകിയിട്ടുള്ളത് തിരൂർ തെക്കുംമുറിയിൽ  പോളിടെക്നിക്കിന്റെ പിൻവശത്തുള്ള സ്ഥലത്താണ് ഇവ നിർമിച്ചു വരുന്നത്. എപിജെ അബ്ദുൽ കലാം ചാരിറ്റബിൾ ട്രസ്റ്റിന്റെ 3-ാം വാർഷികാഘോഷ പരിപാടികൾ ആഗസ്റ്റ് 13ന് തിരൂർ ടൗൺഹാളിൽ ഫിഷറീസ്, ഹജ്ജ്  ,, വഖഫ് , കായിക വകുപ്പ് മന്ത്രി വി അബ്ദുറഹിമാൻ ഉൽഘാടനം ചെയ്യും , മന്ത്രി അഹമ്മദ് ദേവർ കോവിൽ , അബ്ദുസ്സമദ് സമദാനി എംപി, എംഎൽഎ മാരായ കുറുക്കോളി മൊയ്തീൻ, എപി അനിൽകുമാർ , പി നന്ദകുമാർ , ആഴ്‌വാഞ്ചേരി തമ്പ്രാക്കൾ, എന്നിവർ പങ്കെടുക്കും രാവിലെ പത്തിന് തിരൂർ ബസ്റ്റാന്റ് പരിസരത്ത് നിന്നും സമ്മേള വേദിയായ ടൗൺഹാളിലേക്ക് മലപുറം ജില്ലാ എൻ.എസ്.എസ്. ടെക്നിക്കൽ സെല്ലിന്റെയും എൻ.സി.സി , ജില്ലാ ട്രോമാ കെയർ , ലീഡ്സ് എസ്.എസ്.എം പോളിടെക്നിക്ക് എന്നിവയുടെ സഹകരണത്തോടെ നൂറ് കണക്കിന് യുവതി – യുവാക്കളെ പങ്കെടുപ്പിച്ച് ആസാദികാ അമൃത് മഹോൽസവ് ഘോഷയാത്രയോടെ വാർഷിക പരിപാടികൾ ആരംഭിക്കും.  തുടർന്ന് ദേശീയ പതാക ഉയർത്തും.           പതിനൊന്ന് മണിക്ക് സംരംഭകത്വ സെമിനാർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്യും. ഡോ. നിഷാദ്, അബ്ദുൽ ലത്തീഫ് എന്നിവ ക്ലാസുകൾ നയിക്കും.
2.30 മുതൽ വിദ്യാർത്ഥികൾക്കായുള്ള  കലാം മേള നടക്കും. തുടർന്ന് വൈകുന്നേരം 5.30നാണ് പൊതുസമ്മേളനവും അവാർഡ് ദാനവും നടക്കും. വൈകിട്ട് 7 മണിക്ക് പ്രശസ്ത പിന്നണി ഗായകൻ സിയാഉൽഹഖ് & ടീം അവതരിപ്പിക്കുന്ന സംഗീത സന്ധ്യ ഉണ്ടായിരിക്കും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തത് 1. അഡ്വ.പി നസറുള്ള (സ്വാഗത സംഘം ചെയർമാൻ) 2.ഫിറോസ് നാലകത്ത് ( സ്വാഗത സംഘം ജനറൽ കൺവീനർ).3.     സി എം ടി മഷ്ഹൂദ്(കൺവീനർ പ്രോഗ്രാം കമ്മിറ്റി)    .                    4.. കെ.പി. ഒ റഹ്മത്തുല്ല  ( ചെയർമാൻ മീഡിയകമ്മിറ്റി)5.കെകെ റസാക്ക് ഹാജി (കൺവീനർ മീഡിയകമ്മിറ്റി)6. ഡോ അബ്ദുൽ ജബ്ബാർ അഹമ്മത് (ചെയർമാൻ പ്രോഗ്രാം കമ്മിറ്റി)