ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡനത്തിനിരയാക്കാൻ ശ്രമിച്ചയാൾ റിമാൻഡിൽ
തൃശ്ശൂർ: ഏഴു വയസ്സുകാരനെ ലൈംഗികമായി പീഡനത്തിനിരയാക്കാൻ ശ്രമിച്ച ചാലിശ്ശേരി സ്വദേശി പിടിയിൽ. തൃത്താല പൊലീസാണ് ഇയാളെ പിടികൂടിയത്. ചാലിശ്ശേരി പെരുമണ്ണൂർ സ്വദേശി സിറാജുദ്ദീൻ (30) ആണ് പിടിയിലായത്. ജൂൺ മാസം 24 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പരാതി നൽകിയതിന് പിന്നാലെ പ്രതി ഒളിവിൽ ആയിരുന്നു ആറാം തിയ്യതി ആണ് കൂറ്റനാട് വെച്ച് തൃത്താല സി ഐ വിജയകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടിയത്. കുട്ടിയുടെ മാതാവ് നൽകിയ പരാതിയെത്തുടർന്നായിരുന്നു പൊലീസ് നടപടികൾ, പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.