ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ് കോഴ്സിലേക്ക് അപേക്ഷിക്കാം

സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് 2027 ജനുവരി സെഷനിൽ ആരംഭിക്കുന്ന ‘ഡിപ്ലോമ ഇൻ ആയുർവേദിക് പഞ്ചകർമ അസിസ്റ്റൻസ്’ കോഴ്സിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു ആണ് യോഗ്യത. ഒരു വർഷമാണ് കോഴ്സിന്റെ കാലാവധി. സ്വയംപഠന സാമഗ്രികൾ, സമ്പർക്ക ക്ലാസുകൾ, പ്രാക്ടിക്കൽ ട്രെയിനിങ് തുടങ്ങിയവ ലഭിക്കും.

താൽപര്യമുള്ളവർ ഡിസംബർ 31-ന് മുൻപ് https://app.srccc.in/register എന്ന ലിങ്ക് വഴി അപേക്ഷ സമർപ്പിക്കണം. ജില്ലയിലെ പഠനകേന്ദ്രം: കെ.യു.ജി ഓറിയന്റൽ അക്കാദമി ഓഫ് ആൾട്ടർനേറ്റീവ് മെഡിസിൻസ് ആൻഡ് അലൈഡ് സയൻസസ് ഫൗണ്ടേഷൻ, തോപ്പിൽ സ്ക്വയർ, മലപ്പുറം റോഡ്, കോട്ടയ്ക്കൽ. ഫോൺ: 99610 46666, 98477 17070.
