പോപുലർ ഫ്രണ്ട് ഡിവിഷൻ പ്രവർത്തക സംഗമം നടത്തി
താനൂർ: റിപബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ സപ്റ്റംബർ 17ന് പോപുലർ ഫ്രണ്ട് ഓഫ് ഇന്ത്യ കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ ഭാഗമായി താനൂർ ഡിവിഷൻ പ്രവർത്തക കൺവെൻഷൻ സംഘടിപ്പിച്ചു,

താനാളൂരിൽ വെച്ച് നടന്ന പോഗ്രാം സംസ്ഥാന പ്രസിഡന്റ് സി പി മുഹമ്മദ് ബഷീർ ഉദ്ഘാടനം ചെയ്തു, കെ കെ മജീദ് അൽ ഖാസിമി പ്രാർത്ഥന നിർവഹിച്ചു,ഡിവിഷൻ ഭാരവാഹികളായ കെ കുഞ്ഞിമുഹമ്മദ്, റിയാസ് താനൂർ എന്നിവർ സംസാരിച്ചു.
