Fincat

പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും


ആലപ്പുഴ: തീവ്രമായ അക്ഷരങ്ങളും ചിന്തിപ്പിക്കുന്ന ചിത്രങ്ങളുംകൊണ്ട് ശ്രദ്ധേയമായ ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ആലപ്പുഴ ലളിതകല അക്കാദമിയില്‍ നടന്നു.
ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി ഉദ്ഘാടനം നിര്‍വഹിച്ചു. യുവജന ക്ഷേമ ബോര്‍ഡ് അംഗം എസ് ദീപു അധ്യക്ഷത വഹിച്ചു.ആര്‍ട്ടിസ്‌റ് ജിനു ജോര്‍ജ് സംസാരിച്ചു.

ലക്ഷ്മി ജി കുമാറിന്റെ അഗ്നി എന്ന പുസ്തകത്തിന്റെ പരിചയപ്പെടുത്തലും ചിത്ര പ്രദര്‍ശനവും ചിത്രകാരന്‍ സിറില്‍ ഡോമിനിക് ഹാര്‍മണി ഉദ്ഘാടനം ചെയ്യുന്നു
1 st paragraph

രജനി കടലുണ്ടിയുടെ നാടന്‍ പാട്ടും അരങ്ങേറി. 60 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനുള്ളത്. ഓരോ ചിത്രങ്ങളുടെ ആശയങ്ങളും അനുഭവങ്ങളും പുസ്തകത്തില്‍ വിവരിച്ചിരിച്ചിട്ടുണ്ട്. ഇ ഗ്രന്ഥ പബ്ലിഷേഴ്‌സാണ് പുസ്തകം പുറത്തിറക്കിയത്. പ്രദര്‍ശനം 15 വരെ തുടരും.