എപിജെ അബ്ദുൽ കലാം ട്രസ്റ്റ് മൂന്നാം വാർഷികം ആഘോച്ചു.

തിരൂർ: എപിജെ അബ്ദുൽ കലാം സ്മാരക ട്രസ്റ്റിന്റെ മൂന്നാം വാർഷികാഘോഷ പരിപാടികൾ തുറമുഖ വകുപ്പ് മന്ത്രി അഹമ്മത് ദേവർ കോവിൽ ഉൽഘാടനം ചെയ്തു . ജനങ്ങൾ മതത്തിനും ജാതിക്കും അതീതമായി സംഘടിച്ച് പ്രവർത്തിച്ചാൽ പാവങ്ങളുടെ കണ്ണീരൊപ്പി അൽഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. എപിജെ അബ്ദുൽ കലാം ട്രസ്റ്റ് ഈ രംഗത്തു വിപ്ലവം സൃഷ്ടിക്കുകയാണ് കഷ്ടപ്പെടുന്നവരുടെ വേദനകൾക്ക് ആശ്വാസം പകരാനും സഹായ ആവശ്യമുള്ളവരെ കണ്ടത്തി അവരുടെ വിഷമങ്ങൾ അകറ്റുന്നതിന്നും വലിയ സേവനമാണ് ട്രസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നത് . ഇതെല്ലാവരും മാതൃകയാക്കണം എന്നും അദ്ദേഹം പറഞ്ഞു.

കുറുക്കോളി മൊയ്തീൻ എംഎൽഎ അദ്ധ്യക്ഷം വഹിച്ചു മുഖ്യപ്രഭാഷണം നടത്തിയ അബ്ദുസ്സമദ് സമദാനി എംപി ഈ കാലത്ത് അനിവാര്യമായ സാമൂഹ്യ സേവന പ്രവർത്തനങ്ങളാണ് എപിജെ ട്രസ്റ്റ് ചെയ്തു കൊണ്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു സ്വാഗതസംഗം ചെയർമാൻ അഡ്വ പി നസുറുള്ള, ട്രസ്റ്റ് സെക്രട്ടറി നാലകത്ത് ഫിറോസ് , താനൂർ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ് സെൽമ , ഡോ സി ആർ ഇബ്രാഹിം . പിപി ഏനുദ്ദീൻ കുട്ടി ഹാജി, സിനിആർട്ടിസ്റ്റ് ഹേമന്ത് മേനോൻ , ഡോ ജബ്ബാർ അഹമ്മത്, സിഎംടി മസ്ഹൂദ്, കെപിഒ റഹ്മത്തുല്ല, കെകെ റസാക്ക് ഹാജി , ഷമീർ പയ്യനങ്ങാടി ,എന്നിവർ സംസാരിച്ചു ,

നിർമാണം പൂർത്തിയാക്കിയ വീടിന്റെ താക്കോൽ ദാനം പാറപുറത്ത് ബാവ ഹാജി നിർവ്വഹിച്ചു. ട്രസ്റ്റിന്റെ പുതിയ ചെയർമാനായി എഎകെ മുസ്തഫ സ്ഥാനം ഏറ്റു.