Fincat

സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു

പാലക്കാട്: രാജ്യം സ്വാതന്ത്ര്യദിനം ആഘോഷിക്കവേ രാജ്യത്തെ നടുക്കി പാലക്കാട്ട് അരുംകൊല. പാലക്കാട്ട് സിപിഎം പ്രവർത്തകനെ വെട്ടിക്കൊന്നു. പാലക്കാട് മരുത് റോഡ് ലോക്കൽ കമ്മിറ്റിം അംഗ ഷാജഹാനാണ് കൊല്ലപ്പെട്ടത്. 40 വയസായിരുന്നു. കടയിൽ സാധനം വാങ്ങാൻ നിൽക്കവേ രാത്രി 9.15 മണിയോടെ നാലംഗ സംഘം വെട്ടിക്കൊല്ലുകയായിരുന്നു.

1 st paragraph

ആർഎസ്എസ് ആണ് ആക്രമണത്തിന് പിന്നിലെന്ന് സിപിഎം ആരോപിച്ചു. ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ചാണ് ആക്രമണമെന്നുമാണ് സിപിഎം ആരോപിക്കുന്നത്. അതേസമയം ഈ കൊലപാതകത്തിന് പിന്നിൽ ആർഎസ്എസ് എന്ന ആരോപണം പൊലീസ് ശരിവെച്ചിട്ടില്ല. ലഹരി സംഘങ്ങളുമായി ബന്ധപ്പെട്ട പ്രശ്‌നം പ്രദേശത്ത് നിലനിന്നിരുന്നതായാണ് ആരോപണം. മരുത് റോഡ് പഞ്ചായത്ത് പ്രസിഡന്റാണ് ആർഎസ്എസ് ആണെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിഞ്ഞു വരുന്നതേയുള്ളൂ.

2nd paragraph