സി.പി.ഐ പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായി

പൊന്നാനി: മുതിർന്ന പാർട്ടി അംഗം കെ.കെ.ബാലൻ പതാക ഉയർത്തിയതോടെയാണ് സി.പി.ഐ. പൊന്നാനി മണ്ഡലം പ്രതിനിധി സമ്മേളനത്തിന് തുടക്കമായത്. സമ്മേളത്തിന്റെ ഉൽഘാടനം ജില്ലാ സെക്രട്ടറി പി.കെ.കൃഷ്ണദാസ് ഉൽഘാടനം ചെയ്തു. സഖാവ് പി.രാജൻ പൊന്നാനി മണ്ഡലം സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

അജിത് കൊളാടി , എം.എ. അജയ്കുമാർ , പി. കുഞ്ഞുമൂസ, പി.പി. ഹനീഫ, മുഹമ്മദ് സലീം, എ.കെ.ജബാർ , ടി. അബ്ദു , സുബൈദ ബക്കർ തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു. ഷാജിറമനാഫ്, ഷമീറ ഇളയോടത്ത്, എ.കെ. നാസർ എന്നിവരടങ്ങുന്ന പ്രൊസീഡിയമാണ് സമ്മേളനം നിയന്ത്രിച്ചത്. ടി.കെ. ഫസലുറഹ്മാൻ , കെ. അബ്ദു എന്നിവർ മിനിറ്റ്സ് അവതരിപ്പിച്ചു. പി.വി.ഗംഗാധരൻ ,കെ.എം കൃഷ്ണകുമാർ , എ.സിദ്ധിഖ്, ലത്തീഫ് എവസ്റ്റ് തുടങ്ങിയവർ പ്രമേയം അവതരിപ്പിച്ചു. വി.അബ്ദുൾ റസാഖ് റിപ്പോർട്ട് അവതരിപ്പിച്ചു. ഒ.എം. ജയപ്രകാശ് നന്ദി അറിയിച്ചു. റോഡുകളുടെ ശോചനീയവസ്ഥ ഉടൻ പരിഹരിക്കണമെന്ന് സമ്മേളനം പ്രമേയത്തിലൂടെ അവതരിപ്പിച്ചു.