ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.

മലപ്പുറം : ശമ്പളപരിഷ്കരണം ആവശ്യപ്പെട്ട് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ എൻ ടി യു സി) തിരുവനന്തപുരം വാട്ടർ അതോറിറ്റി ഹെഡാഫീസിനു മുമ്പിൽ നടത്തിവരുന്ന അനിശ്ചിത കാല സത്യാഗ്രഹം  അമ്പതു ദിവസം പിന്നിട്ട സാഹചര്യത്തിൽ, സത്യാഗ്രഹത്തിനു ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് ജില്ലാ കേന്ദ്രങ്ങളിൽ ധർണ്ണ നടത്തി.


മലപ്പുറത്ത് വാട്ടർ അതോറിറ്റി ഡിവിഷൻ ഓഫീസ് പരിസരത്തു ഡി സി സി പ്രസിഡണ്ട് അഡ്വ.വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡണ്ട് കെ ദിപു അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി കെ എം പ്രദീപ് കുമാർ മുഖ്യപ്രഭാഷണം നിർവ്വഹിച്ചു

സംസ്ഥാന സെക്രട്ടറി ശ്രീ ജോജി, പെൻഷനേഴ്സ് കോൺഗ്രസ് ഭാരവാഹികളായ സി കരുണ കുമാർ , പി സി ഹംസ എന്നിവർ ആശംസകളർപ്പിച്ചു ജില്ലാ സെക്രട്ടറി ഒ പി ശിഹാബുദ്ദീൻ സ്വാഗതവും ജില്ലാ ട്രഷറർ അർഷദ് പി എൻ നന്ദിയും പറഞ്ഞു.