19 കാട്ടുപന്നികളെ വെടിവച്ചു കൊന്നു
പാലക്കാട്: പട്ടാമ്പിയിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നു. പട്ടാമ്പി മുൻസിപ്പാലിറ്റിയുടെ നേതൃത്വത്തിലാണ് കാട്ടുപന്നികളെ വെടിവച്ചു കൊന്നത്. കൊടല്ലൂർ പ്രദേശത്തിറങ്ങിയ കാട്ടുപന്നിക്കൂട്ടം വ്യാപകമായി കൃഷിനാശം വരുത്തിയിരുന്നു.

ഇതേക്കുറിച്ച് കർഷകർ പരാതിയുമായി അധികൃതരെ സമീപിച്ചതോടെയാണ് നിലവിലെ ചട്ടപ്രകാരം കാട്ടുപന്നികളെ കൊന്നൊടുക്കാൻ തീരുമാനിച്ചത്. ഇതിനായി മുൻസിപ്പാലിറ്റി അധികൃതർ വനംവകുപ്പിന്റെ സഹായം തേടി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ കാട്ടുപന്നികളെ വെടിവച്ചു കൊന്നശേഷം ഇൻക്വസ്റ്റ് നടപടികൾ നടത്തി മറവു ചെയ്തു