Main Banner

താനൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം; പ്രതി 7 വര്‍ഷത്തിനു ശേഷം പിടിയിൽ

താനൂര്‍: താനൂര്‍ ഓലപ്പീടികയിലെ വി പി ഹൗസ് എന്ന വീടിന്റെ വാതില്‍ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതിയെ പിടികൂടി. ഏഴു വര്‍ഷത്തിന് ശേഷമാണ് നിരവധി മോഷണക്കേസിലും കഞ്ചാവ് കേസിലും പ്രതിയായ പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ ചപ്പങ്ങത്തില്‍ അബ്ദുല്‍സലാം എന്ന സ്‌പൈഡര്‍ സലാം (37) നെ ശാസ്ത്രീയ അന്വോഷണത്തിലൂടെ പിടികൂടിയത്.

1 st paragraph

ഇയാളുടെ പേരില്‍ ജില്ലയിലെ വിവിധ സ്‌റ്റേഷനുകളില്‍ കഞ്ചാവ്, മോഷണ ക്കേസുകള്‍ നിലവിലുണ്ട്. താനൂര്‍ ഇന്‍സ്‌പെക്ടര്‍ ജീവന്‍ ജോര്‍ജും താനൂര്‍ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടി.

2nd paragraph