പോപുലർ ഫ്രണ്ട് റഹ്‌മത്ത് ഏരിയ സമ്മേളനം നടത്തി
താനൂർ: റിപ്പബ്ലിക്കിനെ രക്ഷിക്കുക എന്ന തലക്കെട്ടിൽ പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ സെപ്റ്റംബർ 17 ന് കോഴിക്കോട് വെച്ച് നടത്തുന്ന ജനമഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം താനൂർ റഹ് മത്ത് ഏരിയ ‘നാട്ടൊരുമ, സമ്മേളനം നടത്തി രാവിലെ 9മണിക്ക് ഏരിയ പ്രസിഡന്റ് ടി എം ഒ ഷംസുദ്ധീൻ പതാക ഉയർത്തി ശേഷം നടന്ന ഖിറാഅത്തോടെ സമ്മേളനത്തിന് തുടക്കമായി

കണ്ണന്തളി കുന്നുമ്മൽ അബൂബക്കർ നഗറിൽ വെച്ച് നടന്ന സമ്മേളനത്തിൽ പ്രതിഭകളെ ആദരിക്കൽ, വടംവലി മത്സരം, ഷൂറ്റൗട്ട് മത്സരം, ചാക്കിലോട്ടം, സ്പൂൺ റൈസിങ്, മെമ്മറി ടെസ്റ്റ്, കലം പൊട്ടിക്കൽ, മെഹന്തി ഫെസ്റ്റ്, കരാട്ടെ പ്രദർശനം, ഗാനലാപനം,ദഫ്മുട്ട് തുടങ്ങിയ കലാ കായിക മത്സരങ്ങൾ നടന്നു

വൈകിട്ട് 7മണിക്ക് നടന്ന പൊതുയോഗത്തിൽ സജീർ കീച്ചേരി കണ്ണൂർ സമ്മേളന സന്ദേശം നൽകി, യോഗത്തിൽ ശംസു ടി എം ഒ അധ്യക്ഷത വഹിച്ചു, ഡിവിഷൻ ഭാരവാഹികയ കെ കുഞ്ഞിമുഹമ്മദ്, റിയാസ് താനൂർ എന്നിവർ സംസാരിച്ചു, ആസിഫ് സ്വാഗതവും, ഹാരിസ് കുന്നുംപുറം നന്ദിയും പറഞ്ഞു, എൻ എൻ ഷംസുദ്ധീൻ,ഷാജു ടി കെ, ഹമീദ് കാട്ടിലങ്ങാടി, ഷിബിലി, ജലീൽ റഹ്‌മത്ത് എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു,

വിവിധഇന മത്സരത്തിലെ വിജയികൾക്ക് ട്രോഫിയും ക്യാഷ് പ്രൈസും പ്രോത്സാഹന സമ്മാനങ്ങളും നൽകി, പി യൂസഫ്,ജസീർ, ഹാരിസ്, റഷീദ്,എന്നിവർ നേതൃത്വം നൽകി.
